Fiction

നേട്ടം കൈവരിക്കേണ്ടത് കുറുക്കുവഴിയിലൂടെയല്ല, നേരിട്ട് അനുഭവിച്ചാണ്

ഹൃദയത്തിനൊരു ഹിമകണം- 13

    ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങൾ എന്ന പുസ്‌തകത്തിൽ സൈമൺ മാഗസ് എന്നൊരാളെക്കുറിച്ച് പറയുന്നുണ്ട്. ഇയാൾ യേശുവിന്റെ രണ്ട് ശിഷ്യന്മാർക്ക് പണം വാഗ്‌ദാനം ചെയ്‌തു. പകരം പരിശുദ്ധാത്മാവിന്റെ വരം കിട്ടണം. അതായത് ഇയാൾ തൊടുന്നവർക്ക് പരിശുദ്ധാത്മാവിന്റെ ‘പവർ’ കിട്ടണം. ഇയാളെ പത്രോസ് നേരിട്ടത് ഇങ്ങനെയാണ്: നിന്റെ വെള്ളിത്തുട്ടുകൾ നിന്നോട് കൂടി നശിക്കട്ടെ!

Signature-ad

ഇയാളുടെ പേരിൽ നിന്നാണ് സൈമണി എന്ന വാക്കുണ്ടായത്. പണം കൊടുത്താൽ വിശുദ്ധ അധികാരം ലഭിക്കും എന്നാണ് സൈമണി എന്ന വാക്കിന്റെ അർത്ഥം. ഒഫീഷ്യലി, ഈ പ്രാക്റ്റീസ് ഇപ്പോഴില്ല. പക്ഷെ പണം കൊടുത്താൽ പരിശുദ്ധി വാങ്ങാമെന്ന ചിന്ത ഇപ്പോഴും നമ്മുടെ മനസ്സിൽ തുരുമ്പിക്കാതെ കിടപ്പുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

കുറുക്കുവഴിയിലൂടെയല്ല, നേരിട്ട് അനുഭവിച്ചാണ് നേട്ടം കൈവരിക്കേണ്ടത്. അതിന് ഓരോ അനുഭവങ്ങളിലും നമ്മൾ പുതുതായി ജനിച്ചു കൊണ്ടേയിരിക്കണം. ഒരു വിശുദ്ധ ജനനം നമ്മെ ഓർമ്മിപ്പിക്കുന്നത് അതാണ്. നമുക്കും അടുത്ത നിമിഷം പുതിയതായി ജനിക്കാമെന്ന്.

അവതരണം: മരിയ അനിൽ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: