ദുബായ്:യുഎഇയില്‍ മലയാളി യുവാവ് നെഞ്ചു വേദനയെ തുടര്‍ന്നു മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഷാനിദ് (24) ആണ് മരിച്ചത്.
ദുബൈ അല്‍കൂസ് 2ല്‍ ഗ്രോസറി ഷോപ്പിലായിരുന്നു ജോലി.ജോലി കഴിഞ്ഞ് റൂമില്‍ മടങ്ങി എത്തിയപ്പോഴാണ് ഷാനിദിനു നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.. മൃതദേഹം നാട്ടില്‍ എത്തിക്കാൻ ശ്രമം തുടരുന്നു.