പത്തനംതിട്ട:പണം തട്ടിപ്പ് കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്ബ അസിസ്റ്റന്‍റ് എഞ്ചിനിയര്‍ അറസ്‌റ്റിൽ.
നിലക്കല്‍ സ്വാമി അയ്യപ്പാ ഫ്യൂവല്‍സിന്റെ മേല്‍നോട്ടച്ചുമതലയുള്ള തിരുവനന്തപുരം മലയൻകീഴ് സ്വദേശി മൂഴിനട ചിത്തിര വീട്ടില്‍ അനൂപ് കൃഷ്ണ (44)യെയാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
പമ്ബിലെ ദൈനംദിന വരുമാനമായ 20,69,306 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന്‍റെ അക്കൗണ്ടില്‍ അടയ്ക്കാതെ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു.
ഈ മാസം 16ന് ദേവസ്വം ബോര്‍ഡ് നിലക്കല്‍ മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ ചുമതലയുള്ള ബി പ്രവീഷ് നിലക്കല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 19 വരെയുള്ള കാലയളവിലെ വരുമാനമാണ് നിക്ഷേപിക്കാതെ പ്രതി കൈവശം വച്ചത്.