ഡിസംബര്‍ മാസത്തെ ഉത്സവത്തിനിടയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടും പരിസരവും അലങ്കരിക്കുക എന്നത്. വിവിധ നിറങ്ങളില്‍ മിന്നിതിളങ്ങുന്ന ലൈറ്റുകള്‍, പുല്‍കൂട്, സ്റ്റാറുകള്‍, ക്രിസ്മസ് ട്രീ അങ്ങനെ നീളുന്നു അലങ്കാര പണികള്‍. പണ്ട് ക്രിസ്മസ് ട്രീ നിര്‍മ്മിച്ചിരുന്നത് മരകൊമ്ബ് വെട്ടിയെടുത്ത് പെയിന്റ് അടിച്ചാണെങ്കില്‍ ഇന്ന് കാലം മാറി. എല്ലാം റെഡിമെയ്സ് ആയി ലഭിക്കുന്ന കാലമാണിത്.
സീസണല്‍ ഉത്പന്നമായതു കൊണ്ടു തന്നെ ഇവയുടെ വിലയും നല്ല കൂടുതലായിരിക്കാം.അതിനാൽ അധികം ചെലവ് ഇല്ലാതെ ക്രിസ്മസ് ട്രീ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.ഇതിന് പഴയൊരു കുടയാണ് പ്രധാനമായും നമുക്ക് വേണ്ടത്.
കുട ഉപയോഗിച്ച് ക്രിസ്മസ് ട്രീ നിര്‍മിക്കുന്നതെന്ന് നോക്കാം:
• കുടയുടെ മുകളിലെ ഭാഗം അഴിച്ചുമാറ്റി കമ്ബി മാത്രമാക്കിയെടുക്കുക.
• ശേഷം വലുപ്പമുള്ള പേപ്പര്‍ ഗ്ലാസില്‍ ക്ലേ(Clay) ഉപയോഗിച്ച് കമ്ബി കുത്തി നിര്‍ത്തുക.
• പച്ച നിറത്തിലുള്ള അലങ്കാര വസ്തുക്കള്‍ കമ്ബിയില്‍ ചുറ്റിയെടുക്കാം.
വിവിധ നിറത്തിലുള്ള ലൈറ്റ്, മറ്റ് അലങ്കാരങ്ങള്‍ തൂക്കി ക്രിസ്മസ് ട്രീ നിങ്ങളുടെ ഇഷ്ടാനുസരണം ഒരുക്കിയെടുക്കാവുന്നതാണ്.