‘ലെവല്‍ ക്രോസ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ഈ പാലങ്ങളുടെ നിര്‍മാണ ചുമതല കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനാണ് (കെ റെയില്‍) നല്‍കിയിട്ടുള്ളത്.
നേരത്തേ കണ്ണപുരം, ചെറുകുന്ന്, മുഴപ്പിലങ്ങാട് ബീച്ച് (കണ്ണൂര്‍), ആട്ടൂര്‍, ഒല്ലൂര്‍ (തൃശൂര്‍), അഴൂര്‍ (തിരുവനന്തപുരം) എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 27 കോടി രൂപ അനുവദിച്ചിരുന്നു. മറ്റ് 12 മേല്‍പ്പാലങ്ങള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് ഉടന്‍തന്നെ പണം അനുവദിക്കും. ഈ 27 റെയില്‍വേ മേല്‍പ്പാലങ്ങളുടെയും നിര്‍മാണം നിര്‍വഹിക്കുന്നത് കെ റെയിലാണ്.
ഇതിനു പുറമേ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 72 മേല്‍പ്പാലങ്ങള്‍ കൂടി വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഇവയുടെ നിര്‍മാണ ചുമതല. ഇതിലുള്‍പ്പെട്ട മൂന്ന് മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്, 10 എണ്ണം നിര്‍മാണ ഘട്ടത്തിലാണ്. കാഞ്ഞങ്ങാട്, ഫറോക്ക്, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങളാണ് പൂര്‍ത്തിയായത്. 21 മേല്‍പ്പാലങ്ങള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.