മാനവീയം ഭാഗത്ത് എസ്.എഫ്.ഐക്കാര്‍ തടിച്ചുകൂടിയിരുന്നെങ്കിലും ഒടുവിൽ മറ്റൊരു വഴിയിലൂടെ ഗവര്‍ണര്‍ രാജ്ഭവനിലെത്തുകയായിരുന്നു.പിന്
അതേസമയം കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാറില്‍ പങ്കെടുത്തശേഷം ഗവർണർ നേരെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു.നേരത്തെ സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസില്‍ തങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി ഗവര്‍ണര്‍ നേരെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു.
എസ്‌എഫ്‌ഐ പ്രതിഷേധം ശക്തമായതോടെയാണ് മുന്‍ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ഗവര്‍ണര്‍ നേരത്തെ മടങ്ങിയതെന്നാണ് സൂചന. എന്നാൽ, നേരത്തെ പോകാന്‍ നിശ്ചയിച്ചിരുന്ന വിമാനം ഇല്ലാത്തതിനാലാണ് ഗവര്‍ണറുടെ യാത്ര നേരത്തെയാക്കിയതെന്നാണ് രാജ്ഭവന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.