പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഇടശ്ശേരിമല പള്ളിയോടത്തിന്റെ ട്രോഫി തിരിച്ചുവാങ്ങാൻ തീരുമാനം.
മത്സര വള്ളംകളിയില്‍ കൂലിത്തുഴച്ചിലുകാരെ ഉപയോഗിച്ചതിനാണ് പള്ളിയോട സേവാ സംഘത്തിന്റെ നടപടി.
പള്ളിയോടത്തിന്റെ ഗ്രാൻഡ് റദ്ദാക്കുന്നതിനോടൊപ്പം അടുത്തവര്‍ഷം ജലമേളയില്‍ പങ്കെടുക്കുന്നതില്‍നിന്ന് പള്ളിയോടത്തെ വിലക്കാനും തീരുമാനമായി.
ജലമേളയില്‍ എ ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിലാണ് ഇടശ്ശേരിമല പള്ളിയോടം ജേതാക്കളായിരുന്നത്. ബി ബാച്ചില്‍ ഇടക്കുളം പള്ളിയോടമാണ് ജേതാക്കളായത്. മന്നം സ്മാരക ട്രോഫിയാണ് ഇവര്‍ക്ക് നല്‍കിയത്. ഇതില്‍ ഇടശേരി മല പള്ളിയോടത്തിന്റെ ട്രോഫി മാത്രമാണ് തിരികെ വാങ്ങുക.
വള്ളംകളിക്ക് തടസ്സമുണ്ടാക്കിയ ചെറുകോല്‍, പുതുക്കുളങ്ങര, പ്രയാര്‍, അയിരൂര്‍, മേലുകര പള്ളിയോടങ്ങള്‍ക്കെതിരെയും നടപടിയെടുക്കും. 2017ന് ശേഷം ആദ്യമായാണ് ഇക്കുറി ജലമേള സംഘടിപ്പിച്ചത്.