KeralaNEWS

തിരുവല്ലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു

തിരുവല്ല: ടി.കെ റോഡിലെ മഞ്ഞാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. രാത്രി 12 മണിയോടെ മാര്‍ത്തോമ്മാ സേവികാസംഘം  സ്‌കൂളിന് സമീപത്തെ വളവിലായിരുന്നു അപകടം.
ബൈക്ക് യാത്രികരായ തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ ജി.എസ് ഭവനില്‍ ശ്യാം രാജ് (29), കോട്ടയം കറുകച്ചാല്‍ പച്ചിലമാക്കല്‍  പടിക്കപ്പറമ്പില്‍ ജോസഫിന്‍റെ മകന്‍ പോള്‍സണ്‍ (34) എന്നിവരാണ് മരിച്ചത്.

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാന്‍റീന്‍ ജീവനക്കാരാണ് മരിച്ച ശ്യാം രാജും പോൾസണും. തിരുവല്ലയില്‍ ഇവര്‍ മുമ്പ് ജോലിചെയ്തിരുന്ന കാന്‍റീനിലെ സഹപ്രവര്‍ത്തകരെ കാണാനായി വരുമ്പോഴാണ് സംഭവം.ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം .

Back to top button
error: