ജൊഹന്നാസ് ബര്‍ഗ്: ഏറെ വിവാദങ്ങൾക്കൊടുവിൽ ടീമിൽ ഇടം പിടിച്ചിട്ടും മലയാളി താരം സഞ്ജു സാംസണെ നിർഭാഗ്യങ്ങൾ വിട്ടൊഴിയുന്നില്ല.
മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്ബരയില്‍ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങ് നിരയുടെ നിലവാരത്തകര്‍ച്ചയാണ് കേരള താരത്തിന് തിരിച്ചടിയായത്.ഇതോടെ 117 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ ഇന്ത്യ മറികടക്കുകയും 8 വിക്കറ്റിന് ജയിക്കുകയും ചെയ്തു. സഞ്ജുവിന് ഒരു പന്തു പോലും നേരിടാനവസരം ലഭിക്കുകയും ചെയ്തില്ല..സഞ്ജു സാംസണെ ഇന്ത്യൻ ബാറ്റിങ്ങ് ഓര്‍ഡറില്‍ ആറാമനായാണ് കെ എല്‍ രാഹുല്‍ പരീക്ഷിച്ചത്.
കെ എല്‍ രാഹുല്‍ നയിക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയില്‍ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ് അവസരം നല്‍കിയെങ്കിലും, താരത്തിന്റെ പ്രകടനം വെറും ഫീല്‍ഡിങ്ങില്‍ മാത്രം ഒതുങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പറായി താൻ തന്നെ കളിക്കാനിറങ്ങുമെന്ന് രാഹുല്‍ മത്സരത്തിന് തലേന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.