കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായി സുധീർ നാഥിനെയും സെക്രട്ടറിയായി എ സതീഷിനെയും എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ബി.സജ്ജീവ്, അനൂപ് രാധാകൃഷ്ണൻ (വൈസ് ചെയർമാൻമാർ)
സജീവ് ശൂരനാട് (ജോയിൻ സെക്രട്ടറി), അഡ്വ. നൗഷാദ് പി യു (ട്രഷറർ).
നിർവാഹക സമിതി അംഗങ്ങൾ: കെ. ഉണ്ണികൃഷ്ണൻ , ബൈജു പൗലോസ്, സുരേന്ദ്രൻ വാരച്ചാൽ, സുഭാഷ് കല്ലൂർ, കെവിഎം ഉണ്ണി, മധൂസ്, അനിൽ വേഗ,
സജിദാസ് മോഹൻ, സതീഷ് എസ് കോന്നി, വിനു എസ്.
കാർട്ടൂണിസ്റ്റ് അരവിന്ദൻ മുഖ്യ വരണാധികാരിയായിരുന്നു.
മൺമറഞ്ഞ കേരള കാർട്ടൂൺ അക്കാദമി സ്ഥാപകാംഗങ്ങളായ സുകുമാർ, യേശുദാസൻ എന്നിവരെ അനുസ്മരിച്ചാണ് വാർഷിക യോഗം ആരംഭിച്ചത്. കാർട്ടൂൺ കലയെ കൂടുതൽ വിദ്യാർത്ഥികളിലേയ്ക്ക് എത്തുവാൻ സ്ക്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി കാർട്ടൂൺ കളരികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. മൺമറഞ്ഞ കാർട്ടൂണിസ്റ്റുകളുടെ സ്മരണകൾ നിലനിർത്തുന്നതിന് വേണ്ടി അവരുടെ രചനകൾ ഉൾക്കൊള്ളിച്ച് പുസ്തകങ്ങളും കേരള കാർട്ടൂൺ അക്കാദമി പ്രസിദ്ധീകരിക്കുമെന്ന് തീരുമാനിച്ചു.