വെള്ളിയാഴ്ച രാവിലെ പോത്തുണ്ടി തേവര്‍മണി അയ്യപ്പന്‍പാറയിലെ ക്ഷേത്രത്തിനടുത്തുള്ള പാറക്കെട്ടിനടുത്തു വെച്ച് കെ.എസ്.ഇ.ബി. ലൈനിലെ വൈദ്യുതി ഉപയോഗിച്ച് പ്രതികള്‍ കെണിയൊരുക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് മ്‌ളാവിനെ കൊന്ന് ഇറച്ചിയാക്കി അവശിഷ്ടങ്ങള്‍ അവിടെത്തന്നെ കുഴിച്ചുമൂടി. നാലുവയസുള്ള ആണ്‍ മ്‌ളാവിനെയാണ് കൊന്നത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍നിന്ന് തൊണ്ടിയായി ഇറച്ചിയും പിടിച്ചെടുത്തു.
നെല്ലിയാമ്ബതി റെയ്ഞ്ച് ഓഫീസര്‍ കെ. പ്രമോദ്, സെക്ഷന്‍ ഫോറസ്റ്റര്‍ ആര്‍. ജൈലാവുദ്ദീന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.ജെ. ഡെവിന്‍, ആര്‍. റിതു, പി.ബി. രതീഷ്, കെ. മുഹമ്മദാലി, അനൂപ് ചന്ദ്രന്‍, എന്‍.സി. അനു, വാച്ചര്‍മാരായ എം. രാജീവ്, എസ്. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.