LIFETRENDING

പിറന്നാള്‍ ദിനത്തില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചു, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം

ക്കള്‍ സെല്‍വം വിജയ് സേതുപതിയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ആരാധകരോട് കാണിക്കുന്ന സ്‌നേഹവും കരുതലും തന്നെയാണ് താരത്തെ ഇഷ്ടപ്പെടാനും കാരണം. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. എന്താണന്നല്ലെ, പിറന്നാളിന് താരം വടിവാള്‍ കൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം വൈറലായിരുന്നു. ഈ ചിത്രത്തിന് നിരവധി വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ആ ചിത്രത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

Signature-ad

‘പിറന്നാള്‍ ദിനത്തില്‍ എനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. മൂന്ന് ദിവസം മുമ്പ് നടത്തിയ എന്റെ പിറന്നാള്‍ ആഘോഷം വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. വടിവാള്‍ ഉപയോഗിച്ച് ഞാന്‍ കേക്ക് മുറിക്കുന്നതായി ഫോട്ടോയില്‍ കാണാം. പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി ഞാന്‍ അഭിനയിക്കുന്നത്. ഒരു വടിവാളും ആ ചിത്രത്തില്‍ പ്രധാന ഭാഗമാണ്. പൊന്റാമിനും ടീമിനുമൊപ്പമായതിനാല്‍ ആ വാള്‍ ഉപയോഗിച്ചാണ് ഞാന്‍ കേക്ക് മുറിച്ചത്. എന്നാല്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരുപാട് പേര്‍ എന്നോടു പറഞ്ഞു. ഇനി മുതല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്.’വിജയ് സേതുപതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ പൊന്റാമിന്റെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ വിജയ് സേതുപതിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ചിത്രത്തില്‍ വടിവാളും ഒരു പ്രധാന ഭാഗമാകുന്നുണ്ട്. അതിനാല്‍ ആ സിനിമയില്‍ ഉപയോഗിക്കുന്ന അതേ വടിവാള്‍ ഉപയോഗിച്ച് സേതുപതി തന്റെ പിറന്നാള്‍ കേക്ക് മുറിക്കുകയായിരുന്നു. എന്നാല്‍ ചിത്രം വൈറലായതോടെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് തന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ വിശദീകരണവുമായി അദ്ദേഹം എത്തിയത്.

https://www.facebook.com/VijaySethupathi.Official/posts/1877905535701047

Back to top button
error: