NEWS

കേരളത്തിൽ പിണറായി തരംഗം പ്രവചിച്ച് സർവ്വേ

രാജ്യത്ത് ഇപ്പോഴുള്ള മുഖ്യമന്ത്രിമാരെ കുറിച്ച് ഐ എ എൻ എസ് -സി വോട്ടർ നടത്തിയ സർവേയിൽ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിലെന്നു കണ്ടെത്തൽ. പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ്.

ഒഡിഷയിലെ നവീൻ പട്നായിക് ആണ് രാജ്യത്തെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്ന് സർവേ പറയുന്നു. അരവിന്ദ് കെജ്രിവാൾ ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്ത് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയാണ്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ പരിശോധിച്ചാൽ കേരളം, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ ജനകീയതയുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. പിണറായി വിജയൻ കേരളത്തിലും മമതാബാനർജി ബംഗാളിലും സർബാനന്ദ് സോനോവാൾ അസമിലും ഭരണാനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ട് എന്ന് സർവേ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button