തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിൽ തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാൽ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. അത്തരത്തിൽ തലമുടിയുടെ വളർച്ചയ്ക്കായി വേണ്ട ഒന്നാണ് വിറ്റാമിൻ ഇ. ആന്റിഓക്സിഡന്റ് ശക്തിക്ക് പേരുകേട്ട വിറ്റാമിൻ ഇ, തലമുടി വളർച്ചിക്ക് ഗുണം ചെയ്യും. രക്തചംക്രമണം വർധിപ്പിച്ച് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട വിറ്റാമിൻ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ചീരയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ചീര പതിവായി കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും.
രണ്ട്…
ബദാം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇ, അയേൺ, ഫൈബർ തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും തലമുടിയുടെയും ചർമ്മത്തിൻറെയും ആരോഗ്യത്തിന് നല്ലതാണ്.
മൂന്ന്…
നിലക്കടലയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇയും മറ്റ് പോഷകങ്ങളും അടങ്ങിയ നിലക്കടല ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടി വളരാൻ സഹായിക്കും.
നാല്…
പപ്പായയിലും വിറ്റാമിൻ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്…
കിവിയാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇയും മറ്റ് പോഷകങ്ങളും അടങ്ങിയ കിവിയും തലമുടി വളരാൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.