CrimeNEWS

മൂന്നരലക്ഷം രൂപയ്ക്ക് പഞ്ചവര്‍ണതത്ത! ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍ പിടിയില്‍

മലപ്പുറം: പഞ്ചവര്‍ണത്തത്തയെ വില്‍ക്കാനുണ്ടെന്ന് ഓണ്‍ലൈന്‍വഴി പ്രചരിപ്പിച്ച് പലരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് വളാഞ്ചേരി പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വടശ്ശേരിക്കോണം സ്വദേശി നിവിന്‍ ജെ. ഫെര്‍ണാണ്ടസ് (റിയാസ്-40) ആണ് പിടിയിലായത്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ഓണ്‍ലൈനായും പഞ്ചവര്‍ണത്തത്തകള്‍ വില്‍പ്പനയ്ക്ക് എന്നു പറഞ്ഞായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തമിഴ്‌നാട്ടില്‍നിന്നാണു പിടിയിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പഞ്ചവര്‍ണത്തത്തയ്ക്കായി മൂന്നരലക്ഷം രൂപയ്ക്ക് വില്‍പ്പന കരാറാക്കി ഇയാള്‍ പലരില്‍നിന്ന് പണം വാങ്ങി. പിന്നീട് റിയാസിന്റെ വിവരം ഇല്ലാതായതോടെ കബളിപ്പിക്കപ്പെട്ട ഇരിമ്പിളിയം സ്വദേശി വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി. ഇതോടെ കൂടുതലാളുകള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. എല്ലാ പരാതികളും ഒറ്റക്കേസായി രജിസ്റ്റര്‍ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Signature-ad

പരാതിക്കാരനായ ഇരിമ്പിളിയം സ്വദേശിയില്‍നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തശേഷം ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പരാതിക്കാരുടെ തന്ത്രപരമായ നീക്കത്തില്‍ പ്രതി ഒളിവില്‍ക്കഴിയുന്ന സ്ഥലം തിരിച്ചറിയുകയും പോലീസില്‍ അറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കോടതി റിയാസിനെ റിമാന്‍ഡുചെയ്തു.

 

Back to top button
error: