കേക്കും വൈനും ഷോപ്പിംഗും; ബാംഗ്ലൂരിലെ ക്രിസ്തുമസ് വേറെ ലവലാണ് !
വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന തരത്തില്‍ അലങ്കാരങ്ങളും ആഘോഷങ്ങളും ഫെസ്റ്റിവലും ഒക്കെയായി ആഴ്ചകള്‍ക്കു മുൻപേ തന്നെ ഇവിടെ ഒരുക്കങ്ങള്‍ തുടങ്ങും.
ചര്‍ച്ച് സ്ട്രീറ്റും ബ്രിഗേഡ് റോഡും എംജി റോഡും ഉള്‍പ്പെടെ ബാംഗ്ലൂരിലെ ആഘോഷങ്ങളുടെ കേന്ദ്രങ്ങളെല്ലാം ഇപ്പോള്‍ തന്നെ ക്രിസ്മസ് ലഹരിയിലേക്ക് എത്തിയിട്ടുണ്ട്. വഴിനീളെയുള്ള അലങ്കാരങ്ങളും നൈറ്റ് പാര്‍ട്ടികളും മത്സരങ്ങളുമെല്ലാമായി ബാംഗ്ലൂരുകാരും ക്രിസ്മസിനെ സ്വീകരിക്കാനെത്തി. ഇതാ ബെംഗളുരു ക്രിസ്മസ് എങ്ങനെയൊക്കെ അടിച്ചുപൊളിക്കാമെന്ന് നോക്കാം.
1. ക്രിസ്മസ് സ്ട്രീറ്റുകള്‍
ബാംഗ്ലൂരിലെ പ്രധാന സ്ട്രീറ്റുകളും റോഡുകളും ക്രിസ്മസ് സീസണ്‍ എത്തുമ്ബോള്‍ തന്നെ ഫെസ്റ്റിവല്‍ മോഡിലേക്ക് എത്തും. നക്ഷത്രങ്ങള്‍ തൂര്രിയും പുല്‍ക്കൂടിന്‍റെയും മഞ്ഞുമലകളുടെയും ക്രിസ്മസ് പാപ്പയുടെയും ഒക്കെ രൂപത്തില്‍ തെരുവുകള്‍ മുഴുവനും ഇപ്പോള്‍തന്നെ അലങ്കരിച്ചു കഴിഞ്ഞു. നക്ഷത്രങ്ങളുെ വൈകുന്നേരങ്ങളില്‍ ലൈറ്റുകള്‍ മുഴുവൻ തെളിയിച്ചു കഴിയുമ്ബോഴേക്കും ഒരു യൂറോപ്യൻ രാജ്യത്തില്‍ എത്തിയ പ്രതീതിയാണ് നല്കുക.
ക്രിസ്മസിനോട് അടുപ്പിച്ചുള്ള ദിവസങ്ങളില്‍ വൈകുന്നേരമാകുമ്ബോഴേക്കും ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, എംജി റോഡ്, ജയനഗര്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകാന്‍ മറക്കരുത്. രാത്രിയിലാണ് ഇവിടങ്ങളിലെ ഏറ്റവും ഭംഗിയാര്‍ന്ന് ക്രിസ്മസ് കാഴ്ചകള്‍ കാണാൻ സാധിക്കുക.
2. ക്രിസ്മസ് രുചി
ക്രിസ്മസ് സീസണ്‍ ആകുമ്ബോഴേക്കും ബാംഗ്ലൂര്‍ രുചികളുടെ ഒരു ഹബ്ബ് ആയി മാറും. നാട്ടിലെ സ്ഥിരം ക്രിസ്മസ് വിഭവങ്ങള്‍ക്കു പുറമേ യൂറോപ്യൻ രീതിയിലുള്ള രുചികളും ഹോട്ട് ചോക്ലേറ്റും ടര്‍ക്കിയും വ്യത്യസ്ത രുചിയുള്ള കേക്കുകളും ക്രിസ്മസ് കുക്കിയും പോലെ നിരവധി വിഭവങ്ങള്‍ ഇവിടെ റസ്റ്റോറന്‍റുകളിലും ക്രിസ്മസ് ഫൂഡ് ഫെസ്റ്റിവലുകളിലും കിട്ടും. വൈനും കേക്കും കഴിച്ചില്ലെങ്കില്‍ ക്രിസ്മസ് ആഘോഷം പോലും പൂര്‍ണ്ണമാകില്ല. പ്രധാന ഹോട്ടലുകളുടെ ക്രിസ്മസ് തീം മെനു നോക്കാനും മറക്കരുതേ.
3. ഫൂഡ് ഫെസ്റ്റിവല്‍
ക്രിസ്മസിനോട് അടുപ്പിച്ച് പ്രധാന മാളുകളിലും സ്ട്രീറ്റുകളിലും ഫൂഡ് ഫെസ്റ്റിവലുകള്‍ നടക്കാറുണ്ട്. ക്രിസ്മസ് കേക്കുകളും വൈനുകളും രുചിക്കാൻ ഇതിലും മികച്ച ഒരവസരമില്ല. വ്യത്യസ്ത നാടുകളിലെ രുചികള്‍ പരീക്ഷിക്കാം എന്നതു മാത്രമല്ല, നാട്ടിലേക്ക് അവധിക്ക് പോകുമ്ബോള്‍ കേക്കുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ മേടിക്കാനും ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം.
4. ക്രിസ്മസ് ആഘോഷവും പള്ളികളും
ബാംഗ്ലൂരിലെ ക്രിസ്മസ് ആഘോഷത്തില്‍ പള്ളികള്‍ വലിയ പങ്ക് വഹിക്കുന്നു. നക്ഷത്രങ്ങളും അലങ്കാരങ്ങളും നിറയെ കാണുമെങ്കിലും 24ന് രാത്രിയിലെ പാതിരാ കുര്‍ബാന സമയത്ത് പുല്‍ക്കൂടും കരോളും ആഘോഷങ്ങളും ഇവിടെ വന്ന് കാണേണ്ടത് തന്നെയാണ്. പാതിരാ കുര്‍ബാനയ്ക്ക് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തും. ബ്രിഗേഡ് റോഡിലെ സെന്‍റ് പാട്രിക് ചര്‍ച്ച്, സെന്‍റ് മേരീസ് ബസലിക്ക, സെന്‍റ് ജോണ്‍സ് ചര്‍ച്ച്, ഇൻഫന്‍റ് ജീസസ് ചര്‍ച്ച് എന്നിവയാണ് ബാംഗ്ലൂരിലെ പ്രധാന ദേവാലയങ്ങള്‍.
5. മാളുകളിലേക്ക് പോകാം
ഷോപ്പിങും നടത്തവും ഒക്കെ ഇഷ്ടമാണെങ്കില്‍ ബാംഗ്ലൂരില്‍ ചെയ്യാൻ പറ്റിയ ഒരു കാര്യം മാളുകളിലേക്ക് പോകലാണ് വളരെ രസകരമായി ക്രിസ്മസ് ട്രീയും പുല്‍ക്കൂടും നക്ഷത്രവും ഉള്‍പ്പെടെ അലങ്കാരങ്ങള്‍ ഇവിടെ കാണാം. ഇത് കൂടാതെ കുറഞ്ഞ നിരക്കില്‍ ഷോപ്പിങും മറ്റ് ക്രിസ്മസ് ഡിസ്കൗണ്ടുകളും ആസ്വദിച്ച് സാധനങ്ങള്‍ മേടിക്കുകയും ചെയ്യാം.