CareersTRENDING

ഇന്‍കം ടാക്‌സ് വകുപ്പില്‍ സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

യര്‍ന്ന ശമ്ബളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. ഇന്‍കം ടാക്‌സ് വകുപ്പില്‍ സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ആകെ 55 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് 2, ടാക്‌സ് അസിസ്റ്റന്റ് 25, സ്റ്റെനോഗ്രാഫര്‍ 2, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് 26 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍.

Signature-ad

പ്രായപരിധി
ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് 18 മുതല്‍ 30 വയസ് വരെ.

ടാക്‌സ് അസിസ്റ്റന്റ് 18 വയസ് മുതല്‍ 27 വയസ് വരെ.

സ്റ്റെനോഗ്രാഫര്‍ 18 മുതല്‍ 27 വയസ് വരെ.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് 18 മുതല്‍ 25 വയസ് വരെ.

സ്‌പോര്‍ട്‌സ് ക്വാട്ട


ബാസ്‌ക്കറ്റ് ബോള്‍ 4, വോളിബോള്‍ 4, ക്രിക്കറ്റ് 6, കബഡി 4, അത്‌ലറ്റിക്‌സ് 17, ഷൂട്ടിങ് 3, ബോക്‌സിങ് 2, ഗുസ്തി 2, lawn tennis 2, ബാഡ്മിന്റണ്‍ 4, ടേബിള്‍ ടെന്നിസ് 3, അമ്ബെയ്ത്ത് 2, പാര സ്‌പോര്‍ട്‌സ് 2 എന്നിങ്ങനെയാണ് സ്‌പോര്‍ട്‌സ് ക്വാട്ട റിസര്‍വേഷന്‍.

ശമ്ബളം


ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ്, 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ.

ടാക്‌സ് അസിസ്റ്റന്റ്, 25,500 മുതല്‍ 81,100 രൂപ വരെ.

സ്റ്റെനോഗ്രാഫര്‍, 25,500 മുതല്‍ 81,100 രൂപ വരെ.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് , 18,000 മുതല്‍

56,900 രൂപ വരെ.

അപേക്ഷ


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://sso.rajasthan.gov.in/signin സന്ദര്‍ശിക്കുക.

Back to top button
error: