തൃശൂര്‍: ചാലക്കുടിയിലെ റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. അസം സ്വദേശിയായ ബാറുല്‍ ഇസ്ലാമാണ് പിടിയിലായത്.
തിങ്കളാഴ്ചയാണ് ചാലക്കുടി കല്ലേറ്റുംകര ഉള്ളിശേരി സെയ്തിനെ (68) ആണ് ആനമല ജംഗ്ഷനു സമീപത്തെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിനു പിറകിലെ ഗോവണി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതകമെന്ന് സൂചന നല്‍കിയത്. ശ്വാസം മുട്ടിക്കുകയും തലയില്‍ കല്ലുപോലെ എന്തോ ഉപയോഗിച്ച് ഇടിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. രക്തം ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പലഭാഗത്തും പരിക്കേറ്റ നിലയിലായിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടില്‍നിന്ന് പോയ സെയ്തിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.