KeralaNEWS

നരേന്ദ്രമോദിയുടേതല്ല ഒരു പൊന്നുതമ്ബുരാന്റേയും ഫോട്ടോ വെക്കാന്‍ അനുവദിക്കില്ല-മന്ത്രി പി പ്രസാദ്

കോട്ടയം: സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നില്‍ക്കുമ്ബോഴും ലൈഫ് പദ്ധതി മുടങ്ങി പോകരുതെന്ന് സര്‍ക്കാരിന് നിർബന്ധമുണ്ടെന്ന് മന്ത്രി പി പ്രസാദ്.

അതിനിടയിൽ ആകെയുള്ള 4 ലക്ഷത്തില്‍ 72,000 രൂപ നല്‍കിയിട്ട് നിങ്ങള്‍ ഈ വീടിന് കേന്ദ്രത്തിന്റെ പേരും പ്രധാനമന്ത്രിയുടെ ഫോട്ടോയും വെക്കണം എന്നു പറഞ്ഞാൽ നടക്കില്ല.അങ്ങനെയാണ് നോട്ടീസ് ലഭിച്ചത്. ദാനം കൊടുക്കുന്നതല്ല വീട്. കേരളം എല്‍ഡിഎഫിന്റെ പേര് വെക്കാനോ പിണറായി വിജയന്റെ പേര് വെക്കാനോ പറഞ്ഞിട്ടില്ലെന്നും പി പ്രസാദ് പറഞ്ഞു.

 

Signature-ad

‘നരേന്ദ്രമോദിയുടേതല്ല ഒരു പൊന്നുതമ്ബുരാന്റേയും ഫോട്ടോ വെക്കാന്‍ അനുവദിക്കില്ല. പാവപ്പെട്ടവന്റെ ആത്മാഭിമാനത്തിന് മേല്‍ ചാപ്പകുത്താന്‍ അനുവദിക്കില്ല. ഇങ്ങനെ മാത്രമേ നവ കേരളം സൃഷ്ടിക്കാനാവു.’ കാഞ്ഞിരപ്പള്ളിയില്‍ നവകേരള സദസ്സ് വേദിയില്‍ പ്രസംഗിക്കവേയാണ് മന്ത്രിയുടെ പ്രതികരണം.

Back to top button
error: