IndiaNEWS

ബാംഗ്ലൂര്‍-കേരളാ റൂട്ടില്‍ കെഎസ്ആർടിസി സ്പെഷ്യല്‍ സര്‍വീസ് 20 മുതല്‍, ബുക്കിങ് തുടങ്ങി

ബംഗളൂരു:ക്രിസ്മസ് – ന്യൂ ഇയര്‍ സീസണിലെ തിരക്ക് പരിഗണിച്ച്‌ സ്പെഷ്യല്‍ സര്‍വീസ് ഒരുക്കി കെഎസ്‌ആര്‍ടിസി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ക്രിസ്മസ് പുതുവര്‍ഷ പ്രത്യേക  ബസുകള്‍ സര്‍വീസ് നടത്തുക.

നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പുറമേയാണ് അധിക സര്‍വീസുകള്‍ . ഡിസംബര്‍ 20 മുതല്‍ ജനുവരി 03 വരെ ഇവ ക്രമീകരിച്ചിട്ടുണ്ട്.

 ബാംഗ്ലൂരില്‍ നിന്നും  പയ്യന്നൂര്‍, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കാണ്  പ്രത്യേക സര്‍വീസുകൾ.

Signature-ad

സർവീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും.
www.onlineksrtcswift.com (വെബ്സൈറ്റ്)
ente ksrtc neo oprs  (മൊബൈൽ ആപ്പ് )

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: