Social MediaTRENDING

ഡൈബവും വിഐപിയും പിന്നെ അഗതികളായ ഭക്തരും; അഡ്വ .ശ്രീജിത്ത്‌ പെരുമന എഴുതുന്നു

ബരിമലയിൽ കുഞ്ഞുങ്ങളും വികലാംഗരും, വായോധികരും ഉൾപ്പെയുള്ള സാദാരണക്കാരായ ഭക്തരെ മണിക്കൂറുകളോളം ക്യൂവിൽ നി൪ത്തി വെള്ളം പോലും കൊടുക്കാതെ നടത്തുന്ന ഭക്തി വ്യവസായം അഭിലഷണീയമല്ല.
നിലവിൽ ശബരിമലയിലെ വിഐപി ദർശന ഇടപാടുകൾ നിഷ്‌ക്കളങ്ക ഭക്തർക്ക് നേരെ തുണിപൊക്കി കാണിക്കുന്നതിന് തുല്യമാണ് എന്ന് പറയാതെയും വയ്യ! അഡ്വ .ശ്രീജിത്ത്‌ പെരുമന എഴുതുന്നു:
ഹൃദയസംബന്ധ രോഗിയായ ഒരു കുഞ്ഞുമോളുടെ ജീവൻ ഇന്നലെ പൊലിഞ്ഞത് അന്ധമായ വിശ്വാസത്തിന്റെയും, അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തതയിലാണ്. ലക്ഷക്കണക്കിന് മനുഷ്യർ ശ്വാസമെടുക്കാൻ പോലുമാകാതെ കൈക്കുഞ്ഞുങ്ങളുമായി ഒരേനിൽപ്പ് മണിക്കൂറുകളോളം നിൽക്കുമ്പോൾ VIP കളെ തോളിൽ കയറ്റികൊണ്ടുപോയി നടയിൽ വെയ്ക്കുമ്പോൾ തന്ത്രിവന്ന് VIP യുടെ തോളിൽ കയ്യിട്ടുകൊണ്ടുപോയി അയ്യനെ കാണാ൯ പ്രത്യേക ദ൪ശന സൗകര്യം ഒരുക്കികൊടുക്കുന്ന ഈ ഇരട്ടതാപ്പ് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.
ദൈവത്തിനുമുന്നിൽ എല്ലാവരും തുല്യരാണ് എന്നാണല്ലോ വയ്പ്പ്.. പറയാതെ വയ്യ,ആരാധനാലയങ്ങളിൽ എനിയ്ക്ക് ഏറെ ഇഷ്ടം ക്രിസ്ത്യൻ പള്ളികളാണ്.. എപ്പോഴും തുറന്നു കിടക്കുന്ന വാതിലുകൾ… അവിടെ നിങ്ങളുടെ ജാതിയോ മതമോ ലിംഗമോ അന്വേഷിക്കാൻ കാവൽക്കാരനുണ്ടാകില്ല…സ്ത്രീകൾക്ക് മെൻസസ് നേരത്തും കുറ്റബോധം കൂടാതെ കയറിയിരിക്കാം.. കുളിച്ച് ശുദ്ധിയായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല.. ആരാധന നടക്കുന്ന നേരത്തൊഴികെ എന്ത് നിശബ്ദതയാണവിടെ.. നിങ്ങൾക്ക് സ്വപ്നം കാണണോ,കരയണോ,ചിരിയ്ക്കണോ.. ഒരാളും വരില്ല ശല്യപ്പെടുത്താൻ..ഫോട്ടോയെടുത്താൽ വിശുദ്ധി നഷ്ടപ്പെടുന്ന ദൈവവുമില്ലവിടെ…ഇനി മുസ്ലീം പള്ളികളിലേക്ക് നോക്കിയാൽ..,നിസ്ക്കരിക്കാ൯ യൂസഫലി വന്നാലും മമ്മൂട്ടിവന്നാലും ദേ ഇതുപോലെ പിന്നിൽ ഇരുന്നു വേണമെങ്കിൽ നിസ്ക്കരിച്ചു പോയ്ക്കോണം അവരുടെ ദൈവത്തിന്റെ മുന്നിൽ വലിയവനെന്നൊ ചെറിയവനെന്നൊ ഇല്ലെത്രേ..തിരുത്തപ്പെടണം ഹിന്ദു ആരാധനാലയങ്ങളിലെ ചട്ടങ്ങളും!
ശബരിമലയിൽ കുഞ്ഞുകുട്ടികൾ വിഗലാംഗ൪ സാദാരണക്കാരെയടക്കം മണിക്കൂറുകളോളം ക്യൂവിൽ നി൪ത്തി
VIP കളെ തോളിൽ കയറ്റികൊണ്ടുപോയി നടയിൽ വെയ്ക്കുമ്പോൾ തന്ത്രിവന്ന് VIP യുടെ തോളിൽ കയ്യിട്ടുകൊണ്ടുപോയി അയ്യനെ കാണാ൯ പ്രത്യേക ദ൪ശന സൗകര്യം ഒരുക്കികൊടുക്കുന്ന ഈ ഇരട്ടതാപ്പ് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.ദൈവത്തിനുമുന്നിൽ എല്ലാവരും തുല്യരാണ് !!!പത്മനാഭസ്വാമി ക്ഷേത്രത്തിലും , ഗുരുവായൂരിലും ഇതേ അവസ്ഥയാണ് !!
അഡ്വ. ശ്രീജിത്ത് പെരുമന

Back to top button
error: