
ഉത്തര്‍ പ്രദേശിലെ സാഹിബാബാദിനെയും ദുഹായ് ഡിപ്പോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍.
സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധാര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നീ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തും. ആകെ 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ സാഹിബാബാദ്-ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്.
റീജനല്‍ റാപിഡ് ട്രെയിൻ സര്‍വീസ് ആയ നമോ ഭാരതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്ബോള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാൻ കഴിയും.
സ്ത്രീകള്‍ മാത്രമാണ് നമോ ഭാരതിലെ ജീവനക്കാര്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ അടയാളമാണ് ഇതെന്ന് പ്രധാനമന്ത്രി ഉത്ഘാടന വേളയിൽ പറഞ്ഞിരുന്നു.
നേരത്തേ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ വന്ദേ ഭാരതായിരുന്നു. 160 കിലോമീറ്റര്‍ ആണ് വന്ദേഭാരതിന്‍റെ പരമാവധി വേഗത. എന്നാല്‍ നമോ ഭാരതിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.





