12137/12138 പഞ്ചാബ് മെയിൽ സർവീസ് ആരംഭിച്ചിട്ട് 134 വർഷം.ഇന്ത്യൻ റെയിൽവേയുടെ സെൻട്രൽ റെയിൽവേ സോണിൽ സർവീസ് നടത്തുന്ന ഒരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് പഞ്ചാബ് മെയിൽ.
ദിവസവും ഓടുന്ന ഈ ട്രെയിൻ ഫിറോസ്പൂരിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രതിദിന ട്രെയിനുകളിൽ ഒന്നാണ്. ഫിറോസ്പൂർ ജനത എക്സ്പ്രസാണ് മറ്റൊരു ട്രെയിൻ.
1930 കിലോമീറ്റർ ഓടുന്ന ഈ ട്രെയിൻ ആദ്യം സർവീസ് ആരംഭിച്ചത് 1 നവംബർ 1889 ൽ ആയിരുന്നു.എന്നാൽ ബംഗളൂരു സിറ് റി- കന്യാകുമാരി എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ദിവസേനയുള്ള ഒരു എക്സ്പ്രസ്സ് തീവണ്ടിയായ ഐലന്റ് എക്സ്പ്രസ് അതിന്റെ യാത്ര ആരംഭിച്ചിട്ട് 159 (1 ഓഗസ്റ്റ് 1864) വർഷങ്ങളായി. ഏകദേശം 944 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടിക്ക് 45 സ്റ്റോപ്പുകൾ ഉണ്ട്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് (നമ്പർ 16526) 21 മണിക്കൂർ 20 മിനുറ്റും കന്യാകുമാരിയിൽ നിന്നും ബംഗളരുവിലേക്ക്(6526) 21 മണിക്കൂർ , 20 മിനുറ്റുമാണ് യാത്രാസമയം.
നേരത്തെ വില്ലിംഗ്ഡൻ ഐലൻഡിൽ (കൊച്ചി ഹാർബർ ടെർമിനൽ) നിന്നും ബംഗളരുവിലേക്ക് യാത്ര തുടങ്ങിയിരുന്നതിനാലാണ് ഇതിനെ ഐലന്റ് എക്സ്പ്രസ്സ് എന്ന് വിളിച്ചിരുന്നത്.
ഇന്ത്യൻ റയിൽവേ, കൂടുതൽ വിവരങ്ങൾ
ഇന്ത്യയിൽ ആദ്യമായി തീവണ്ടി സർവീസ് ആരംഭിച്ചത് 1853 ഏപ്രിൽ16-നാണ്. ബോംബെ മുതൽ താനെ വരെ 34 കി.മീ. ആയിരുന്നു ആദ്യത്തെ സർവീസ്. ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിത്തുടങ്ങി 13 കൊല്ലം കഴിഞ്ഞാണ് തെക്കേ ഇന്ത്യയിൽ റെയിൽ ഗതാഗതം നടപ്പിൽവന്നത്.
കേരളത്തിൽ പോത്തന്നൂരിൽനിന്നും പട്ടാമ്പിവരെയുള്ള പാതയാണ് ആദ്യമായി നിർമിക്കപ്പെട്ടത്.1860-ൽ പണിതുടങ്ങി, 1861-ൽ കടലുണ്ടിവരേക്കും 1888-ൽ കോഴിക്കോട്ടേക്കും നീക്കപ്പെട്ട ഈ പാത വടകര (1901), തലശ്ശേരി (1902), കച്ചൂർ (1903), അഴീക്കൽ (1904), കുമ്പള (1906) വഴി 1907-ൽ മംഗലാപുരം വരെ എത്തിച്ചേർന്നു. 1888-ൽ പാലക്കാട്ടേക്കും 1927-ൽ നിലമ്പൂരേക്കുമുള്ള റെയിൽവേകളും നടപ്പിൽവന്നു.
1876-ൽ മാത്രമാണ് തിരുവിതാംകൂർ സർക്കാർ ഈ പദ്ധതി പരിഗണനയ്‌ക്കെടുത്തത്.ചെങ്കോട് ടയ്ക്കും ആര്യങ്കാവിനുമിടയിലുള്ള അഞ്ചു തുരങ്കങ്ങള്‍ കടന്ന് 1904 നവംബർ 24-ന് ആദ്യത്തെ തീവണ്ടി കൊല്ലത്തെത്തി. കൊല്ലം മുതൽ തിരുവനന്തപുരം (ചാക്ക) വരെയുള്ള പാതയുടെ പണി 1913-ൽ ആരംഭിച്ചു; 1918 ജനു. 1-ന് ഉദ്‌ഘാടനവും നടന്നു. ചാക്ക മുതൽ തമ്പാനൂർ (തിരു. സെന്‍ട്രൽ) വരെയുള്ള പാത 1931-ൽ മാത്രമാണ് തുറന്നത്.
1957-ൽ എറണാകുളം-കോട്ടയം മീറ്റർഗേജ് പാത പൂർത്തിയാക്കപ്പെട്ടു; 1958-ൽ ഇത് കൊല്ലംവരെ നീട്ടി. 1975 3-ന് എറണാകുളം-കൊല്ലം പാത ബ്രാഡ്‌ഗേജാക്കി.ഇതിനു പുറമേ തിരുവനന്തപുരത്തുനിന്നും ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള തീരദേശ പാതയും(1989 ഒക്ടോബർ 16) നിലവിൽ വന്നു.