തിരുവല്ല: അമ്ബലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്ബ്രത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.
നെടുമ്ബ്രം മാലിപ്പറമ്ബില് വീട്ടില്‍ ചെല്ലമ്മ (66) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നെടുമ്ബ്രം വാട്ടര്‍ അതോറിറ്റി ഓഫീസിന് മുമ്ബില്‍ ആയിരുന്നു അപകടം.
അമിത വേഗതയില്‍ നീരേറ്റുപുറം ഭാഗത്തുനിന്നും പൊടിയാടി ഭാഗത്തേക്ക് പോയ കാര്‍ ചെല്ലമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തൊഴിലുറപ്പ് ജോലിക്കിടെ ഉച്ച ഭക്ഷണം കഴിക്കാൻ ആയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ചെല്ലമ്മയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ടി.എം.എം മെഡിക്കല്‍ മിഷൻ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുളിക്കീഴ് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.