ദില്ലി: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി വിദേശകാര്യ മന്ത്രാലയം. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയില്‍ ആണെന്നും ബന്ധപ്പെട്ട വകുപ്പുകളാണ് നടപടിയെടുക്കേണ്ടതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയാണ് മറുപടി നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ താന്‍ മറുപടി നല്‍കിയിട്ടില്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞത് വിവാദമായി. ഇതുമായി ബന്ധപ്പെട്ട പാർലമെൻറ് ഉത്തരത്തില്‍ താന്‍ ഒപ്പുവെച്ചിട്ടില്ല . അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
Related Articles
കണ്ണൂരിൽ തൊഴിൽ തട്ടിപ്പു സംഘങ്ങളുടെ വലയിൽ വീഴുന്നവർ നിരവധി: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി, 3 പ്രതികളും യു.കെയിൽ തന്നെ
December 5, 2024
ഹോട്ടലിന് മുന്നിൽ ആഭിചാര ക്രിയ: സംശയത്തിൻ്റെ പേരിൽ ഓട്ടോ ഡ്രൈവറെ ജീപ്പിടിച്ചു കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ
December 5, 2024
ലോക ക്ലാസിക്ക് ത്രിദിന ഫിലിം ഫെസ്റ്റിവൽ, പബ്ലിക് ലൈബ്രറി മിനി തീയറ്ററിൽ ഡിസംബർ 6 മുതൽ
December 4, 2024