LIFELife Style

”ആദ്യ ഭാര്യയോട് ചെയ്തതിന്റെ ഫലമല്ലേ? മകനെക്കാള്‍ പ്രായം കുറഞ്ഞ കാമുകി, എന്നെയാണ് ഇട്ടിട്ട് പോയത്!”

നാലു പതിറ്റാണ്ടിലധികമായി തെന്നിന്ത്യന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് ബബ്ലൂ പൃഥ്വിരാജ്. മലയാളത്തില്‍ വാസവദത്ത, ബെസ്റ്റ് ഫ്രണ്ടസ്, ഓ ലൈല ഓ എന്ന ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. സിനിമ കൂടാതെ ടെലിവിഷന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന നടന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത് നടന്‍ ബബ്ലൂ പൃഥിരാജും നടി ശീതളും തമ്മിലുള്ള ബ്രേക്കപ്പിനെ കുറിച്ചാണ്.

ആദ്യ ഭാര്യയ്‌ക്കൊപ്പം

57 കാരനായ പൃഥിരാജ് വിവാഹ മോചിതനും 27 വയസ്സുള്ള മകന്റെ അച്ഛനുമാണ്. ശീതളാവട്ടെ 25 കാരിയും, ഇവരുടെ പ്രായം തന്നെ ആയിരുന്നു ഇരുവരും ഒന്നിച്ചപ്പോള്‍ ഇത് വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാനുള്ള കാരണം. ശീതളുമായുള്ള പ്രണയത്തിനു ശേഷം ആദ്യഭാര്യയുമായുള്ള വേര്‍പിരിയലിന്റെ കുറിച്ച് ബബ്ലു പറഞ്ഞിരുന്നു. ആ അഭിമുഖവും ഇപ്പോഴിതാ ശീതളുമായുള്ള വേര്‍പിരിയലിന്റെ കാരണത്തെ കുറിച്ച് അദ്ദേഹം പറയുന്ന വിഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

Signature-ad

ബബ്ലുവിന്റെ ആദ്യ വിവാഹത്തില്‍ ജനിച്ച മകന് ഓട്ടിസമുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ആളാണ് ആദ്യ ഭാര്യ ബീന എന്നും മകനു വേണ്ടിയും സമാന സാഹചര്യത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടിയും സ്‌കൂള്‍ തുടങ്ങി അധ്യാപികയായി ജോലി ചെയ്യുന്നു എന്നാണ് ബബ്ലു മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഭാര്യാ ഭര്‍ത്താക്കന്‍മാരായി ഒത്തു പോവാന്‍ പറ്റാഞ്ഞതോടെയാണ് വേര്‍പിരിഞ്ഞതെന്നും ബബ്ലൂ പൃഥിരാജ് പറഞ്ഞു. ഒരിക്കല്‍ ഒരു ഷോയില്‍ പോയപ്പോള്‍ അവിടെ വെച്ച് എന്നെ അവര്‍ സുന്ദരന്‍ എന്ന് വിളിച്ചു. ആര് ഇവനോ എന്നാണ് അവള്‍ മറുപടിയായി ചോദിച്ചത്. അവള്‍ സുഹൃത്തായി ഇടപഴകി ഭര്‍ത്താവിന് തരേണ്ട മര്യാദ തന്നില്ല എന്നതാണ് കാര്യം. അത് ഒരു വലിയ കുറ്റമൊന്നുമല്ല. അവള്‍ക്ക് അത് ചെയ്യാന്‍ പറ്റിയില്ല.

ഒരിക്കല്‍ ഇവിടെ നിന്നും ബാംഗ്ലൂരിലേക്ക് ഞങ്ങള്‍ പോയി. അവളുടെ ബന്ധുവീട്ടിലെ ചടങ്ങായിരുന്നു. രാവിലെ പോയി. ഒരുപാട് സ്ഥലങ്ങളില്‍ പോയി ഒരു ട്രിപ്പ് പോലെ യാത്ര ചെയ്താണ് അവിടെ എത്തിയത്. എന്താണിത്ര വൈകിയതെന്ന് അവളുടെ അമ്മ ചോദിച്ചപ്പോള്‍ എന്തെങ്കിലും പറയൂ എന്ന് ഞാന്‍ പറഞ്ഞു. ഒന്ന് പോ എന്ന് പറഞ്ഞ് അവള്‍ പോയി. എല്ലാവരും ചിരിച്ചു. പക്ഷെ എനിക്കത് വയ്യ അപമാനമായിരുന്നു. മറ്റൊരു ഫംഗ്ഷന് പോവാന്‍ നോക്കിയപ്പോള്‍ എന്തിനാണ് വണ്ടി, ഓട്ടോ പിടിച്ച് പോവാം എന്ന് പറഞ്ഞു. അവള്‍ എന്നെ ശകാരിച്ച് ഓട്ടോയില്‍ ഫംങ്ഷന് കൊണ്ട് പോയി. ഇത്തരത്തില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളായിരുന്നു. ഞാന്‍ കുറെ തവണ ശ്രമിച്ചു നോക്കി, ഞങ്ങള്‍ തമ്മില്‍ വഴക്ക് മാത്രം ആയിരുന്നു.

അവരെ ഞാന്‍ നടുറോഡില്‍ വിട്ടിട്ട് വന്നത് അല്ല. അവര്‍ ആണ് എന്നെ വേണ്ടെന്നു പറഞ്ഞിട്ട് ഇട്ടിട്ട് പോയത്. എന്നിട്ടും ഞാന്‍ പോയി ചോദിച്ചതാണ് എനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ പറ്റില്ലെന്ന്. അവള്‍ പറഞ്ഞത് നിങ്ങളുടെ ജീവിതം നിങ്ങള്‍ പോയി ജീവിക്ക് നിന്റെ കണ്ണീര്‍ തുടക്കാന്‍ ഞാന്‍ വേണോ പോടാ എന്ന് പറഞ്ഞ് എന്നെ വിട്ടു. മാസാമാസം ഞാന്‍ എന്ത് സമ്പാദിച്ചാലും പകുതി അവള്‍ക്ക് കൊടുക്കുന്നുണ്ട്. ശീതള്‍ വന്നപ്പോള്‍ ഞാന്‍ പോയി പറഞ്ഞപ്പോള്‍ ഡിവോഴ്‌സ് ചെയ്യാം എന്ന് അവള്‍ പറഞ്ഞു. ശീതളിന്റെ പ്രായം കേട്ടപാടെ അവള്‍ ദേഷ്യപ്പെട്ടു.

നിങ്ങള്‍ക്ക് അറിവ് ഇല്ലേ, ബുദ്ധി ഇല്ലേ നിങ്ങളുടെ മകനെക്കാള്‍ ചെറിയ പ്രായത്തിലുള്ള പെണ്ണിനെ ആണോ കെട്ടാന്‍ പോകുന്നത് എന്നൊക്കെ ചോദിച്ചു. നാട്ടുകാര്‍ എന്ത് പറയും ട്രോള്‍ വരും എന്നൊക്കെ പറഞ്ഞു. ഞാന്‍ ആറു വര്‍ഷമായിട്ട് ഒറ്റയ്ക്ക് ഒരു വാടക വീട്ടിലാണ്. കുഞ്ഞിന് കുഴപ്പമൊന്നുമില്ല അവന്റെ അമ്മയ്ക്കാണ് ദേഷ്യം – ബബ്ലു ശീതളിനൊപ്പം നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കാമുകിക്കൊപ്പം

‘എന്റെ ആദ്യ ഭാര്യയും ഞാനും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. കല്യാണം കഴിച്ചിട്ട് ആ ബന്ധം ശരിയായില്ല. ഞങ്ങള്‍ അത് ഉപേക്ഷിച്ചു, എന്ന് കരുതി സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അവള്‍ ഇന്നും എന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെയാണ്. പിന്നെ ശീതളുമായി വേര്‍പിരിഞ്ഞു എന്നുള്ളത് സത്യമാണോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പക്ഷെ ഞാന്‍ അത് പറയില്ല. എല്ലാ അഭിമുഖങ്ങളിലും എല്ലാവരും ചോദിക്കുന്നത് ഇത് തന്നെയാണ്. ഇന്ന് ചോദിച്ചാലും നാളെ ചോദിച്ചാലും ഞാന്‍ ഇത് തന്നെയേ പറയുള്ളു. ഒരു തവണ ഞാന്‍ ഒരു തെറ്റ് ചെയ്തു. എനിക്ക് ഈ പ്രായത്തില്‍ ഒരു പ്രണയം ഉണ്ടായതും ആ സന്തോഷവുമൊക്കെ ഞാന്‍ എല്ലാവരോടും ഷെയര്‍ ചെയ്തു.

അത് എല്ലാവരും നല്ലപോലെ എടുക്കും എന്ന് വിചാരിച്ചപ്പോള്‍ എനിക്ക് തെറ്റിപ്പോയി, എല്ലാവരും കാറിത്തുപ്പുകയാണ് ചെയ്തത്. എന്റെ ബെഡ് റൂമിലോ ബാത്ത് റൂമിലോ എന്താണ് നടക്കുന്നത് എന്ന് ഞാന്‍ നിങ്ങളോട് പറയണ്ട ആവശ്യം ഇല്ലല്ലോ. ഞാന്‍ ആരുടെ കൂടെ പോകുന്നു എന്നത് ആരും ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ല. എന്റെ ലൈഫ് ഓരോ ദിവസവും ബെറ്റര്‍ തന്നെയാണ്. എല്ലാവരും ആഗ്രഹിക്കുന്നപോലെ ഒരു ബൈക്ക് വാങ്ങുക കാര്‍ വാങ്ങുക സന്തോഷമുള്ള ജീവിതം ജീവിച്ചു തീര്‍ക്കുക ഇതൊക്കെ തന്നെയാണ് ഞാനും ചെയ്യുന്നത്. ആദ്യ ഭാര്യയോട് ചെയ്ത ദ്രോഹമാണ് ഇപ്പോള്‍ അനുഭവിക്കുന്നതിനൊക്കെ കാരണം എന്ന് പറയുന്നുണ്ട്. അത് ശ്രദ്ധിക്കാതെ മുന്നോട്ട് പോകുക എന്നതാണ് കാര്യം. നിങ്ങളുടെ ഒപ്പം കൂടാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ആര് വന്നാലും ഞാന്‍ അംഗീകരിക്കും. ജീവിതത്തിലേക്ക് ഇനി ഒരാള് വരുമോ എന്നത് വന്നാലേ പറയാന്‍ പറ്റു.’ – ബബ്ലു പറയുന്നു.

 

Back to top button
error: