KeralaNEWS

മലപ്പുറം-ബാംഗ്ലൂര്‍ സ്പെഷ്യല്‍ സർവീസുമായി കെഎസ്ആർടിസി 

മലപ്പുറം-ബാംഗ്ലൂര്‍ സ്പെഷ്യല്‍ 

ഡിസംബര്‍ 20,22 (ബുധൻ,വെള്ളി) എന്നീ ദിവസങ്ങളില്‍ മലപ്പുറം- മഞ്ചേരി- അരീക്കോട്- മുക്കം- ബാംഗ്ലൂര്‍ റൂട്ടില്‍ കെഎസ്ആർടിസി സ്പെഷൽ സര്‍വീസ് നടത്തും.

രാത്രി 8.30ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05.10 ന് ബാഗ്ലൂര്‍ സാറ്റലൈറ്റ് സ്റ്റാൻഡില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

Signature-ad

ബാംഗ്ലൂര്‍- മലപ്പുറം സ്പെഷ്യല്‍ ബസ്

ബാംഗ്ലൂരില്‍ നിന്ന് തിരികെ മലപ്പുറത്തേയ്ക്ക് ഡിസംബര്‍ 21,23 (വ്യാഴം, ശനി)തിയ്യതികളില്‍ ബാംഗ്ലൂര്‍ – മുക്കം -അരീക്കോട്-മഞ്ചേരി-മലപ്പുറം എന്ന റൂട്ടില്‍ സര്‍വീസ് നടത്തും. രാത്രി 8.45ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.55ന് മലപ്പുറത്ത് എത്തിച്ചേരും.

www.onlineksrtcswift.com എന്ന ഓണ്‍ലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

കെ എസ് ആര്‍ ടി സി- മലപ്പുറം ഫോണ്‍ നമ്ബര്‍- 0483-2734950

Back to top button
error: