ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍. സംവിധാനം ഡോ. ജി ബിജുവാണ്. ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായമുണ്ടാക്കിയെങ്കിലും തിയറ്ററുകളില്‍ അദൃശ്യ ജാലകങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ടൊവിനോ തോമസിന്റെ അദൃശ്യ ജാലകങ്ങള്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.
Oru vaal-nakshathram theliyum yudha-bhoomi il. Avan rekshapedumo aavo?
Adrishya Jalakangal is now streaming in Malayalam on Netflix!#AdrishyaJalakangalOnNetflix pic.twitter.com/lX0ZLKb2ig— Netflix India South (@Netflix_INSouth) December 8, 2023
നെറ്റ്ഫ്ലിക്സിലാണ് അദൃശ്യ ജാലകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ടൊവിനോയുടെ ഒരു യുദ്ധ വിരുദ്ധ ചിത്രമായിട്ടാണ് അദൃശ്യ ജാലകങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയത്. ഛായാഗ്രാഹണം യദു രാധാകൃഷ്‍ണനാണ്. നിമിഷ സജയനും ഇന്ദ്രൻസും വേഷിട്ട ചിത്രം നായകൻ ടൊവിനോ തോമസിന്റെ കമ്പനിയായ ടൊവിനോ തോമസ് പ്രൊഡക്ഷൻസിന്റെയും മൈത്രി മൂവി മേക്കേഴ്‍സിന്റെയും ബാനറിലാണ് നിര്‍മിച്ചത്.
അദൃശ്യ ജാലകങ്ങള്‍ക്ക് മുമ്പ് ടൊവിനോ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത് 2018 ആണ്.ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. കേരളം 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേര്‍ അനുഭവങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ 2018 വൻ വിജയമായി മാറി. കലാപരമായും മികച്ചുനിന്നു 2018.
ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടൊവിനോ തോമസിനും ആസിഫ് അലിക്കും കുഞ്ചാക്കോ ബോബനും പുറമേ നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ജനാര്‍ദനൻ, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാര്‍, റോണി ഡേവിഡ്, കലാഭവൻ ഹനീഫ് തുടങ്ങി വന്‍ താരനിരയാണ് ‘2018’ല്‍ വേഷമിട്ടത്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജായിരുന്നു. പ്രളയ സമയത്ത് രക്ഷാപ്രാവര്‍ത്തനം ഏകോപിപ്പിച്ച സര്‍ക്കാര്‍ അടക്കമുള്ള ഘടകങ്ങളെ ‘2018’ല്‍ വേണ്ടവിധം പരാമര്‍ശിക്കുന്നില്ല എന്ന വിമര്‍ശനവും ചിത്രത്തിനുണ്ടായിരുന്നു.