ഹരിപ്പാട്: ഉറങ്ങിക്കടിന്ന അഞ്ച് വയസുകാരി മരിച്ചനിലയില്‍. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം മീനത്തേരില്‍ ഷാജഹാന്‍ (കൊച്ചുമോന്‍) സനീറ ദമ്പതികളുടെ ഏക മകള്‍ ഹന്‍ഫ ഫാത്തിമയാണ് മരിച്ചത്. നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ സ്‌കൂളിൽ എല്‍കെജി വിദ്യാര്‍ഥിനിയാണ്.
പതിവുപോലെ രാവിലെ കുട്ടിയെ വിളിച്ചുണര്‍ത്താനെത്തിയതാണ് മാതാവ്. അപ്പോള്‍ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. ഇതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ ഹരിപ്പാട് ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി