Social MediaTRENDING

മാതൃകയാക്കണം ഈ പെൺകുട്ടിയെ !

ലോകത്തുള്ള എല്ലാവരും പരിചയപ്പെടണം.ഒപ്പം  മാതൃകയാക്കണം  തയ്യൽക്കാരിയായ ഈ വീട്ടമ്മയെ !
തന്റെ 19 -ാമത്തെ വയസ്സു മുതൽ ഗുരുവിന്റെ വചനങ്ങളിൽ ആകൃഷ്ടയായി കോട്ടയം പട്ടണത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന നിഷയെന്ന വീട്ടമ്മ.
 നിഷ വെറുമൊരു വീട്ടമ്മയല്ല ! മക്കളും ബന്ധുക്കളും വഴിയരികിൽ ഉപേക്ഷിച്ച
നൂറ്റി എൺപതിൽ പരം  വ്യദ്ധരായ മാതാപിതാക്കന്മാരുടെ മകളാണ്.
കോട്ടയം ടൗണിൽ മൂന്ന് വാടക വീടുകളിലായാണ് അശരണരായ അച്ഛനമ്മമാർക്ക് വേണ്ടതെല്ലാം നൽകി നിഷ പാർപ്പിച്ചിരിക്കുന്നത്.
നിഷയുടെ സ്നേഹക്കൂട് വെറുമൊരു അനാഥലങ്ങളല്ല.
നിറയെ അച്ഛനമ്മമാരുള്ള വലിയൊരു കൂട്ടുകുടുംബമാണ്.
ഇവിടെ അച്ഛനമ്മമാർക്ക് മേൽ യാതൊരു നിയമങ്ങളുമില്ല.
ഉണ്ണാനും, ഉറങ്ങാനും , ടി വി കാണാനും , ആഹാരം കഴിക്കുവാനും മണിയടികളോ നിർബന്ധങ്ങളോ അവിടെയില്ല
ഇവിടുത്തെ അച്ഛനമ്മമാർക്ക് മക്കൾ ഉപേക്ഷിച്ചതിന്റെ യാതൊരു വിഷമങ്ങളുമില്ല. മക്കളുടെയും, കൊച്ചുമക്കളുടേയും സ്നേഹം നൽകാൻ സേവന തല്പരരായ നൂറിലധികം മക്കൾ അവർക്കുണ്ട്
കിടപ്പിലായാൽ മരുന്ന് നൽകാനും വൃത്തിയാക്കാനും അഞ്ചിലധികം നേഴ്സുമാരും ഡോക്ടർമാരുടെ സേവനവും അച്ഛനമ്മമാർക്കായി ഈ മകൾ ഉറപ്പ് വരുത്തുന്നു.
അച്ഛനമ്മാരെ നോക്കുന്നതിനപ്പുറം
നിർദ്ധനരായ 8 കുടുംബങ്ങൾക്ക് വീട് വെച്ചു നൽകുകയും, 6 പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കുകയും, അച്ഛനമ്മമാർ മരണപ്പെട്ട 350 ൽ പരം കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ മൊത്തമായി ഏറ്റടുത്ത് പഠിപ്പിക്കുകയും ചെയ്യുന്നു നിഷയെന്ന ഈ വീട്ടമ്മ.
നാല് ദേശിയ പുരസ്ക്കാരം ഉൾപ്പെടെ നൂറ്റി അൻപതിൽപരം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നിഷയെ നമ്മൾ അഭിനന്ദിക്കുകയും, ഒപ്പം ചേരുകയും വേണം.
നിങ്ങൾക്കും ഏത് സമയത്തും എന്ത് അടിയന്തരഘടങ്ങളിലും നിഷയെന്ന നമ്മുടെ ഈ കുഞ്ഞനുജത്തിയെ വിളിയ്ക്കാം.
നിഷ
ഡയറക്ടർ
സ്നേഹക്കൂട് അഭയമന്ദിരം
ബേക്കർ ജംഗ്ഷൻ
കോട്ടയം
9605757179, 7012427454

Back to top button
error: