KeralaNEWS

ലൈംഗികത പ്രകടമാകുന്ന കണ്ടന്റുകൾ തെളിവ് എന്ന നിലയിൽ കോടതിയിലെത്തുമ്പോൾ എങ്ങനെ സൂക്ഷിക്കണമെന്നതിൽ മാർഗ നിർദേശങ്ങളുമായി കേരളാ ഹൈക്കോടതി

കൊച്ചി: ലൈംഗികത പ്രകടമാകുന്ന കണ്ടന്റുകൾ തെളിവ് എന്ന നിലയിൽ കോടതിയിലെത്തുമ്പോൾ എങ്ങനെ സൂക്ഷിക്കണമെന്നതിൽ മാർഗ നിർദേശങ്ങളുമായി കേരളാ ഹൈക്കോടതി. പീഡന കേസുകളിലടക്കം ഹാജരാക്കുന്ന ഇത്തരം തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കിൽ ഇത്തരം തൊണ്ടിമുതലുകൾ ലോക്കറിലാക്കി സൂക്ഷിക്കാം.

ലോക്കറിൽ സൂക്ഷിക്കുന്ന തെളിവുകൾ തിരിച്ചെടുക്കാൻ പ്രത്യേക ഉത്തരവ് വേണം. തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ അത് പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം. കോടതിയുടെ പക്കലുള്ള തെളിവുകൾ ആർക്കെങ്കിലും പരിശോധിക്കണമെങ്കിലും പ്രത്യേക ഉത്തരവിറക്കണം. ഈ രേഖ വെച്ച് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Signature-ad

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കോടതിയിലെത്തുന്ന തെളിവുകൾ സൂക്ഷിക്കുന്നതിൽ ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശം.

Back to top button
error: