ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക്ക് ബജറ്റ് അവതരണം തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹനത്തിനായി ആറിന പരിപാടികളും ധനമന്ത്രി പ്രഖ്യാപിച്ചു.
വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്തുന്ന പരിപാടിയാണ് ഇത്. ഉദാഹരണത്തിലൂടെയാണ് ധനമന്ത്രി പദ്ധതി വിശദീകരിച്ചത്. കുറച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മാന്‍ഹോള്‍ ശുചീകരണത്തിന് ബാന്റിക്യൂട്ട് എന്ന റോബോട്ടിന് രൂപകല്പന നല്കി. വാട്ടര്‍ അതോറിറ്റിയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഇന്നവേഷന്‍ സോണ്‍ ഈ കുട്ടികള്‍ രൂപം നല്കിയ യന്ത്രത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് കാരണമായി. മാത്രമല്ല ഇതിന് അന്തിമ രൂപം നല്‍കുന്നതിന് കെഎഫ്എസ്ഇ വായ്പ നല്‍കിയിരുന്നു. ഇന്ന് ജെന്‍ റോബോട്ടിക്സ് കമ്പനി ഇന്ത്യയിലെ ഏറ്റവും നല്ല ക്യാമ്പസ് സ്റ്റാര്‍ട്ടപ്പായി ഉയര്‍ന്നു. 200 കോടി രൂപയാണ് കമ്പനിയുടെ വിപണന മൂല്യം.
ഇതുപോലെ ഇന്നവേഷന്‍ സോണുകളില്‍ രൂപംകൊളളുന്ന ഉല്പന്നങ്ങളെവാണിജ്യാടിസ്ഥാനത്തില്‍ സംരഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കണം. ഐ.ടിയില്‍ മാത്രമല്ല നൂതന സങ്കേതങ്ങള്‍ പ്രയോഗിക്കുന്ന മറ്റുമേഖലകളിലും സ്റ്റാര്‍ട്ടപ്പുകള്‍ പ്രസക്തമാണ്. ഈ മേഖലയില്‍ ദേശീയ തലത്തില്‍ കേരളം ടോപ് പെര്‍ഫോമറാണെന്നും ധനമന്ത്രി വ്യക്തമാക്കി.