തൃശൂർ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്തുപിടിച്ച് കേരളം. ജീവൻ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ സഹായവും തമിഴ് നാട്ടിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ എത്തിച്ചു നല്‍കാൻ നടപടി എടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ആവശ്യമെങ്കില്‍ സഹായം ചെയ്യാൻ എല്ലാ മലയാളികളും തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
തൃശ്ശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ല്‍ പെയ്തതിനേക്കാള്‍ അധികമാണ് ചെന്നൈയില്‍ ഇത്തവണത്തെ മഴയെന്നാണ് റിപ്പോര്‍ട്ട്.