IndiaNEWS

കാറില്‍ മുട്ടിയ ബൈക്ക് യാത്രികനോട് തട്ടിക്കയറി എച്ച്‌.ഡി.ദേവെഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണ

കാറില്‍ മുട്ടിയ ബൈക്ക് യാത്രികനോട് തട്ടിക്കയറി ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌.ഡി.ദേവെഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണ.

സംഭവത്തിന്റെ വിഡിയോ വൈറലായി. കാറിന്റെ വില 1.5 കോടി രൂപയാണെന്നും ഏതെങ്കിലും ബസിനടിയില്‍ പോയി ചാവാനും ഭവാനി സ്‌കൂട്ടര്‍ യാത്രികനോട് ആക്രോശിക്കുന്നുണ്ട്. മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കാറില്‍ തട്ടുകയായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ആരുടെ ഭാഗത്താണ് കുഴപ്പമെന്നത് വ്യക്തമല്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഭവാനിയുടെ സ്വദേശമായ സാലിഗ്രാമത്തിലായിരുന്നു സംഭവം.

എന്തിനാണ് തെറ്റായ ഭാഗത്തുകൂടെ വണ്ടിയോടിച്ചതെന്നും മരിക്കണമെങ്കില്‍ ഏതെങ്കിലും ബസിനടിയില്‍ കയറണമെന്നും ഭവാനി പറയുന്നത് വ്യക്തമായി കേള്‍ക്കാം. അവര്‍ മോശം പദപ്രയോഗം നടത്തുകയും തന്റെ വണ്ടിക്ക് 1.5 കോടി രൂപയുണ്ടെന്ന് ഇടയ്ക്കിടെ പറയുകയും ചെയ്യുന്നുണ്ട്. മറ്റൊരാള്‍ ഭവാനിയെ ശാന്തയാക്കാൻ ശ്രമിക്കുന്നതിനിടെ കാര്‍ റിപ്പയര്‍ ചെയ്യാൻ 50 ലക്ഷം തരാൻ പറ്റുമോ എന്നും അവര്‍ ചോദിച്ചു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപ്പേര്‍ രംഗത്തെത്തി.

Signature-ad

 

ഭവാനിയുടെ ഭര്‍ത്താവ് എച്ച്‌.ഡി.രേവണ്ണ കര്‍ണാടക നിയമസഭയില്‍ എംഎല്‍എയാണ്.

Back to top button
error: