കൊടുങ്ങല്ലൂര്‍: ചന്തപ്പുരയിലെ ബസ് സ്റ്റാൻറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനെ മര്‍ദിച്ച് രക്ഷപ്പെട്ട ബസ് ഡ്രൈവര്‍ അറസ്റ്റില്‍.
കൊടുങ്ങല്ലൂര്‍- തിരുവില്വാമല റൂട്ടില്‍ സര്‍വിസ് നടത്തുന്ന ലൂതര്‍ ബസിലെ ഡ്രൈവര്‍ കരുവന്നൂര്‍ മനാഞ്ചേരി ട്രിൻസാൻ തോമസിനെയാണ് (36) അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലുര്‍ സ്റ്റേഷൻ ഹോംഗാര്‍ഡ് രാജേന്ദ്രൻ ആണ് മര്‍ദനത്തിനിരയായത്. രാജേന്ദ്രൻ കൊടുങ്ങല്ലുര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ശനിയാഴ്ച വൈകീട്ട് 4.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമയത്തിന് മുമ്ബേ സ്റ്റാൻഡില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് രാജേന്ദ്രൻ ബസ് അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞതിലുള്ള വിരോധമാണ് മര്‍ദത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.