KeralaNEWS

ഇടുക്കിയിൽ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളില്‍ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇടുക്കി: വാഴവരയില്‍ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളില്‍ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴവര മോര്‍പ്പാളയില്‍ ജോയ്സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

സംഭവത്തില്‍ ഭര്‍ത്താവ് എബ്രഹാമിനെയും, ഇയാളുടെ അനുജന്റെ ഭാര്യ ഡയാനയേയും തങ്കമണി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചക്ക് ശേഷമാണ് വാഴവര മോര്‍പ്പാളയില്‍ വീട്ടില്‍ എം.ജെ എബ്രഹാമിന്റെ ഭാര്യ ജോയ്സിന്റെ മൃതദേഹം സമീപത്തേ സ്വിമ്മിംഗ് പൂളില്‍ ദേഹമാസകലം പൊള്ളലേറ്റതായി കണ്ടെത്തിയത്.

Signature-ad

കാനഡയിലായിരുന്ന എബ്രഹാമും ഭാര്യ ജോയ്സും, നാല് മാസം മുൻപാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തിരുന്നു.
ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടില്‍ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് തിരിച്ചെത്തിയതു മുതല്‍ ഇവർ താമസിച്ചിരുന്നത്.

 ഫാം സന്ദര്‍ശിക്കാൻ ഉച്ചയോടെ എത്തിയവരാണ് സ്വിമ്മിംഗ് പൂളില്‍ ജോയ്സിന്റെ മൃതദേഹം കണ്ടത്.തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കട്ടപ്പന ഡിവൈ എസ് പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുക്കിയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

Back to top button
error: