സാരിയോ ദുപ്പട്ടയോ ഉപയോഗിച്ചാണ് ഇവരെ അക്രമികള്‍ കൊലപ്പെടുത്തിയത്. അതേസമയം മരണപ്പെട്ട സ്ത്രീകള്‍ എല്ലാം തന്നെ മുപ്പത്തിയഞ്ചിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണ്.
നവംബര്‍ 26ന് ആയിരുന്നു ഒടുവിലത്തെ കൊലപാതകം .അമ്ബത്തിയഞ്ചുകാരിയായ ഊര്‍മിളയാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് കാലികള്‍ക്ക് പുല്ലുവെട്ടാൻ പോയ ഇവര്‍ തിരിച്ചുവന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വയലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊലപാതകള്‍ എല്ലാം നടന്നത് രാവിലെ പതിനൊന്നിനും വൈകീട്ട് അഞ്ചിനും ഇടയിലാണ്.ഇതേത്തുടർന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശം നല്കി. സ്ത്രീകള്‍ ഒറ്റയ്ക്ക് വീടുവിട്ട് പുറത്തിറങ്ങരുത്. മൂന്നോ നാലോ സ്ത്രീകള്‍ ചേര്‍ന്നേ പുറത്തുപോകാൻ പാടുള്ളു തുടങ്ങിയ നിർദ്ദേശങ്ങളാണ് പോലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം കൊലപാതകങ്ങള്‍ക്ക് പരസ്പരം ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് എഎസ്പി മുകേഷ് പ്രതാപ് പറഞ്ഞു. എന്നാല്‍ മാനസിക പ്രശ്നമുള്ള ആരോ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.