ആദ്യ 15 ദിവസം കോഴിക്കോട് ജില്ലയില്‍ ഉപയോഗിച്ചതിന് ശേഷം തിരുവനന്തപുരം യൂനിറ്റിന് കൈമാറാനും ആലോചനയുണ്ട്. അപേക്ഷ പരിഗണിച്ച് ആദ്യത്തെ ആറുമാസം എല്ലാ ജില്ലകള്‍ക്കും ബസ് അനുവദിക്കും.
ഏതെല്ലാം റൂട്ടുകളില്‍ ബസ് ഓടിക്കാൻ കഴിയുമെന്നത് സംബന്ധിച്ച് ഡിസംബര്‍ 10നകം റിപ്പോര്‍ട്ട് നല്‍കാനും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസില്‍ നിലവിലെ എ.സി ബസുകള്‍ ഈടാക്കുന്ന നിരക്കിന് ആനുപാതികമായ ചാര്‍ജ് വാങ്ങാനാണ് തീരുമാനം. ബയോ ടോയ്‌ലറ്റ്, ഫ്രിഡ്‌ജ് തുടങ്ങിയ സംവിധാനങ്ങളുള്ള ബസില്‍ ഒരു മിനി കാരവൻ സൗകര്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ആവശ്യക്കാര്‍ കൂടുതലായിരിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ പ്രതീക്ഷ.
ഡിസംബര്‍ 24ന് നവകേരള യാത്ര സമാപിച്ച് 26ഓടെ ബസ് കെ.എസ്.ആര്‍.ടി.സിക്ക് വിട്ടുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.