KeralaNEWS

കൊല്ലത്ത് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; സംഭവം ഇന്ന് വൈകിട്ട് 

കൊല്ലം: കൊല്ലത്ത് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം.കൊട്ടാരക്കര,വാളകം RVVHS പഠിക്കുന്ന ആർച്ച നന്ദന എന്ന ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇന്ന് വൈകുന്നേരം വാളകം അമ്പലത്തുവിള ഭാഗത്ത് വച്ച് ഒരു ഒമിനി വാനിൽ എത്തിയവരാണ് കുട്ടിയെ തട്ടി കൊണ്ടു പോകാൻ ശ്രമം നടത്തിയത്.
തലച്ചിറ തെറ്റിയിൽ ഭാഗത്തെ ഒരു വീട്ടിൽ ട്യൂഷന് പോകുന്ന വഴിയിലാണ് സംഭവം നടന്നത്.വാനിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുമ്പോൾ കുട്ടി ഉറക്കെ നിലവിളിച്ചതോടെ ഉപേക്ഷിച്ചു പോകുകയായിരുന്നു.പിടിവലിയിൽ കുട്ടിയുടെ ഉടുപ്പ്  കീറുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പെൺകുട്ടി അലറി കരഞ്ഞുകൊണ്ട്  അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: