പെപ്ര ഗോള്‍ അടിക്കുന്നില്ല എങ്കിലും നല്ല പ്രകടനം കാഴ്ചവെക്കുന്നുണ്ട് എന്നും അവന്റെ സാന്നിദ്ധ്യം മറ്റുള്ള താരങ്ങളെ നന്നായി കളിക്കാൻ സഹായിക്കുന്നുണ്ട് എന്നും ഇവാൻ പറഞ്ഞു.
മറ്റ് കളിക്കാര്‍ക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്നത് പെപ്രയുടെ ഹോള്‍ഡിങ് മികവ് കൊണ്ടാണ്. പെപ്ര ഞങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം കൊണ്ടുവരുന്നു. അവൻ ടീമിന് വളരെ ഉപയോഗമുള്ള താരമാണ്. ഗോളുകള്‍ വരും.നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക – ഇവാൻ പറഞ്ഞു.
അതേസമയം ഇന്ന് രാത്രി 8 മണിക്ക് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയുമായി ഏറ്റുമുട്ടും. കൊച്ചിയില്‍ വെച്ചാണ് മത്സരം.നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് 7 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണുള്ളത്. ചെന്നൈയിൻ 7 പോയിന്റുമായി ഏഴാം സ്ഥാനത്തും നില്ക്കുന്നു.ഗോവയാണ് ഒന്നാം സ്ഥാനത്ത്.
ഇന്ന് വിജയിച്ചാല്‍ 19 പോയിന്റുമായി കൊമ്ബന്മാര് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കും. എന്നാല്‍ ഗോവ ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് ഒരു മത്സരം കുറവാണ് കളിച്ചത്. ഇന്ന് സമനില നേടാനായാല്‍ പോലും ബ്ലാസ്റ്റേഴ്സിന് ഗോവയെ മറികടന്ന് ടേബിള്‍ തലപ്പത്തെത്താം.