HealthLIFE

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കുന്നത് ഒഴിവാക്കാം…

ത്യാവശ്യമായ മെഡിക്കൽ സാഹചര്യങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് ഉള്ളത് വളരേയധികം സഹായകരമാണ്. എന്നാൽ ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനികൾ നിരസിച്ചാലോ? വലിയ ബുദ്ധിമുട്ടാണ് അത് സൃഷ്ടിക്കുക എന്ന കാര്യത്തിൽ സംശയമില്ല. പോളിസിബസാറിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ 75% ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളും നിരസിക്കപ്പെടുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസുകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും ക്ലെയിം നിരസിക്കുന്നതിലേക്ക് നയിക്കുന്ന പോരായ്മകൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും ഇത് എടുത്തുകാണിക്കുന്നു. ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനികൾ നിരസിക്കുന്നതിന്റെ കാണങ്ങളേതെല്ലാമെന്ന് നോക്കാം.

നിലവിലുള്ള അസുഖത്തിനുള്ള കവറേജ് ലഭിക്കുന്നതിന് പോളിസി എടുത്ത ശേഷം കുറച്ച് കാലം കാത്തിരിക്കേണ്ടി വരും. ഈ കാത്തിരിപ്പ് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് പല പോളിസി ഉടമകളും ക്ലെയിമുകൾ ഫയൽ ചെയ്യുന്നു, 18 ശതമാനം ക്ലെയിമുകളും ഇൻഷുറൻസ് കമ്പനികൾ നിരസിക്കുന്നതിന്റെ ഒരു കാരണമിതാണ്. 25% ക്ലെയിം നിരസിക്കലുകളും സംഭവിക്കുന്നത് പരിരക്ഷയില്ലാത്തെ അസുഖങ്ങൾക്കുള്ള അപേക്ഷകളിലാണ്. ഉദാഹരണത്തിന് പ്രമേഹം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ പോലുള്ള മുൻകാല രോഗാവസ്ഥകൾ വെളിപ്പെടുത്താതെ പിന്നീട് ക്ലെയിമിന് വേണ്ടി അപേക്ഷിക്കുന്നവ നിരസിക്കപ്പെടും. 4.5% ക്ലെയിമുകളാണ് തെറ്റായ രീതിയിൽ അപേക്ഷ ഫയൽ ചെയ്തതിനാൽ നിരസിക്കപ്പെട്ടിട്ടുള്ളത്. വിശദ വിവരങ്ങൾ തേടിയുള്ള ഇൻഷുറൻസ് കമ്പനികളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകാത്തത് കാരണമാണ് 16% ക്ലെയിം അപേക്ഷകളും തള്ളപ്പെട്ടത്. ആവശ്യമില്ലാതെ ആശുപത്രിയിൽ തങ്ങി ക്ലെയിം അപേക്ഷിച്ചതിന് 4.86% അപേക്ഷകളും നിരസിക്കപ്പെട്ടു.

Signature-ad

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കുന്നത് എങ്ങനെ ഒഴിവാക്കാം?

* കവറേജ് പരിശോധിച്ചുറപ്പിക്കുക: ഏതെങ്കിലും ചികിത്സ തേടുന്നതിന് മുമ്പ്, എന്തൊക്കെ ചെലവുകളാണ് കവർ ചെയ്യുന്നതെന്ന് കൃത്യമായി മനസിലാക്കുക.

* കൃത്യമായ വിവരങ്ങൾ നൽകുക: പേര്, വിലാസം, പോളിസി നമ്പർ എന്നിവയുൾപ്പെടെ എല്ലാ വ്യക്തിഗത വിവരങ്ങളും ക്ലെയിം ഫോമിൽ ശരിയായി നൽകിയിട്ടുണ്ടോയെന്ന് രണ്ടുതവണ പരിശോധിക്കുക. മെഡിക്കൽ കോഡുകളും ചികിത്സാ വിവരണങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക.

​​​​​​​* ഡോക്യുമെന്റേഷൻ സൂക്ഷിക്കുക: എല്ലാ മെഡിക്കൽ ബില്ലുകളുടെയും കുറിപ്പടികളുടെയും ഇൻവോയ്സുകളുടെയും റെക്കോർഡുകളും ക്ലെയിമുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിക്കുക.

​​​​​​​* ക്ലെയിമുകൾ ഉടനടി സമർപ്പിക്കുക: എത്രയും വേഗം ക്ലെയിം ഫയൽ ചെയ്യുക. കൃത്യ സമയത്ത് അപേക്ഷ സമർപ്പിക്കുന്നത് റീഇംബേഴ്‌സ്‌മെന്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

​​​​​​​* മുൻകൂർ അനുമതി തേടുക: ചില ചികിത്സകൾക്കോ നടപടിക്രമങ്ങൾക്കോ മുൻകൂർ അംഗീകാരം ആവശ്യമാണെങ്കിൽ അത് ഉറപ്പാക്കുക. അല്ലാത്ത പക്ഷം ക്ലെയിം നിരസിക്കലിന് കാരണമായേക്കാം.

​​​​​​​* അപ്പീൽ നൽകൽ: ക്ലെയിം നിരസിക്കപ്പെട്ടാൽ അതിനുള്ള കാരണങ്ങൾ പഠിക്കുക. അർഹമായ കവറേജ് ഉറപ്പാക്കാൻ ആവശ്യമെങ്കിൽ തീരുമാനത്തിനെതിരെ അപ്പീൽ നൽകുക

Back to top button
error: