ചെർപ്പുളശ്ശേരി: പോക്‌സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയില്‍ ഇന്നലെ വൈകീട്ടോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്ന് രാവിലെ 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ ചെര്‍പ്പുളശേരി മേഖലാ ഭാരവാഹിയായിരുന്നു കബീര്‍. അറസ്റ്റിനു പിന്നാലെ അഹമ്മദ് കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി അറിയിച്ചു.
Related Articles
നിരവധി ബോംബ് സ്ഫോടന കേസുകളിലെ പ്രതി; കാസര്കോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധം
December 22, 2024
തുളസി കൃഷിചെയ്യാന് തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര് ഏറെ
December 22, 2024
പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാന് ശ്രമിച്ചു; വിഎച്ച്പി നേതാക്കള് അറസ്റ്റില്‍
December 22, 2024