പത്തനംതിട്ട:കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്സിജൻ പ്ലാന്റില്‍ പൊട്ടിത്തെറി. കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആളപായമില്ല. ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്.സംഭവത്തില്‍ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.