CrimeNEWS

ആക്രമണമുണ്ടായത് പ്രദീപ് ആന്റണിയെ വിമര്‍ശിച്ചതിനു പിന്നാലെ; നടി വനിതാ വിജയകുമാറിന് പരുക്ക്

ചെന്നൈ: തമിഴ് ബിഗ് ബോസ് താരത്തെ വിമര്‍ശിച്ചതിനു പിന്നാലെയാണ് തനിക്കുനേരെ ആക്രമണമുണ്ടായതെന്ന് നടിയും റിയാലിറ്റി ഷോ മുന്‍ താരവുമായ വനിതാ വിജയകുമാര്‍. മുഖത്തു സാരമായി പരുക്കേറ്റ നടി ചികിത്സ തേടി. സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മൂന്നാം സീസണില്‍ മത്സരാര്‍ഥിയായിരുന്നു വനിത.

ബിഗ് ബോസ് സീസണ്‍ അവസാനിച്ച ശേഷവും സമൂഹ മാധ്യമങ്ങളില്‍ സ്ഥിര സാന്നിധ്യമായ വനിതാ വിജയകുമാര്‍ പിന്നീട് യുട്യൂബ് ചാനല്‍ തുടങ്ങി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വനിതാ വിജയകുമാറിന്റെ മകള്‍ ജോവികയും ബിഗ് ബോസ് സീസണ്‍ 7 ല്‍ പങ്കെടുക്കുന്നുണ്ട്. ഇതേ ഷോയില്‍ നിന്നു പുറത്തായ പ്രദീപ് ആന്റണിയെന്ന താരത്തെ ബിഗ് ബോസ് റിവ്യൂ എന്ന യുട്യൂബ് ചാനലിലൂടെ നടി വിമര്‍ശിച്ചിരുന്നു.

Signature-ad

ഇതിനു പിന്നാലെയാണ് തനിക്കു നേരെ ആക്രമണമുണ്ടായതെന്ന് ഇവര്‍ ആരോപിക്കുന്നു. സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ തന്റെ മുന്നിലെത്തിയ അജ്ഞാതന്‍ താന്‍ പ്രദീപിന്റെ അനുയായി ആണെന്നു പറഞ്ഞ് മുഖത്തടിച്ചെന്നും അപഹസിച്ചെന്നും വനിത സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മുഖത്തേറ്റ പരുക്കിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Back to top button
error: