വളരെ സങ്കീര്‍ണ്ണമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതി.വെല്ലുവിളി നിറഞ്ഞ ഹിമാലയൻ ഭൂപ്രദേശത്തു കൂടിയാണ് ഇത് പൂര്‍ത്തിയാകുന്നത്. 2023 ഡിസംബറിലോ 2024 ജനുവരിയിലോ ഉദ്ഘാടനം ചെയ്ത് പദ്ധതി നിശ്ചയിച്ച പ്രകാരം പൂര്‍ത്തീകരിക്കുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേയുടെ പബ്ലിക് റിലേഷൻസ് ഓഫീസര്‍ (പിആര്‍ഒ) വിനോദ് കുമാര്‍ പറഞ്ഞതായി ടൈംസ് ട്രാവല്‍ റിപ്പോര്‍ട്ട് ചെയ്തു.
119 കിലോമീറ്റര്‍ നീളമുള്ള യുഎസ്ബിആര്‍എല്‍ പദ്ധതിയില്‍ 38 ടണലുകള്‍ ആണുള്ളത്. 12.75 കിലോമീറ്റര്‍ നീളമുള്ള ടി-49 ആണ് ഇതിലേറ്റവും ദൈര്‍ഘ്യം കൂടിയത്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗത തുരങ്കം എന്ന പ്രത്യേകതയും T-49ന് ഉണ്ട്. 927 പാലങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്.
ഇതില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റീല്‍ കമാന റെയില്‍വേ പാലമായ ചെനാബ് പാലവും ഉള്‍പ്പെടുന്നു. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ ആണ് ഈ പാലമുള്ളത്.ഇതോടൊപ്പം സെൻട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ മെയിന്റനൻസ് സൗകര്യവും ഒരുക്കുന്നുണ്ട്.