പത്തനംതിട്ട: കാലവര്‍ഷത്തിന്റെ കണക്കിലും തുലാവര്‍ഷ കണക്കിലും സംസ്ഥാനത്ത് ഒന്നാമതായി പത്തനംതിട്ട. പത്തനംതിട്ടയെ കാലവർഷം കനിഞ്ഞ് അനുഗ്രഹിച്ചതിന്റെ പിന്നാലെയാണ് ഇപ്പോൾ തകർപ്പൻ തുലാമഴയും ലഭിച്ചത്.
ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കില്‍ ജില്ലയില്‍ 84 ശതമാനം അധികമഴ ലഭിച്ചു.സംസ്ഥാനത്തു തന്നെ ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.
രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനാണ്. തിരുവന്തപുരം ജില്ലയില്‍ 49 ശതമാനമാണ് അധിക മഴ. കേരളത്തില്‍ മൊത്തം 21 ശതമാനം അധികമഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളിലുള്ളത്. പത്തനംതിട്ടയില്‍ 565. 6 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 1038.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
പതിവില്‍നിന്നു വ്യത്യസ്തമായി ജില്ലയിലെ വനമേഖലകളേക്കാള് കൂടുതല്‍ മലയോര മേഖലയിലെ ജനവാസ മേഖലകളിലാണ് മഴ കൂടുതലായി പെയ്തത്. വനമേഖലകളില്‍ മഴ കുറഞ്ഞതു കാരണം സംഭരണികളിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല.