കോഴിക്കോട് ∙ മന്ത്രിസഭയുടെ നവകേരള യാത്രയ്ക്ക് വേണ്ടി 1.05 കോടി രൂപ മുടക്കി നിര്‍മിച്ച് എത്തിച്ച ബസിന്റെ ചില്ലുകള്‍ മാറ്റി.പുറം കാഴ്ചകൾ കാണാൻ സാധിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണിത്.
മുഖ്യമന്ത്രിക്ക് പുറത്തെ കാഴ്ചകളും പുറത്തുള്ളവര്‍ക്ക് മുഖ്യമന്ത്രിയെയും കൂടുതല്‍ വ്യക്തമായി കാണുന്നതിനു വേണ്ടിയാണ് ചില്ലുകള്‍ മാറ്റിയത് എന്നാണ് സൂചന.
ഇന്നലെ രാത്രി വടകരയിലെ നവകേരള സദസ്സിനു ശേഷം കോഴിക്കോട്ട് നടക്കാവ് വര്‍ക്ഷോപ്പില്‍ എത്തിച്ചായിരുന്നു ചില്ലു മാറ്റം. രാത്രി 10നു ശേഷം 6 വണ്ടി പൊലീസ് അകമ്ബടിയോടെയാണ് ബസ് നടക്കാവില്‍ എത്തിച്ചത്.
ആവശ്യമായ ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചിരുന്നു. ബെംഗളൂരുവില്‍നിന്ന് ബസ് നിര്‍മിച്ച സ്ഥാപനത്തിന്റെ ജീവനക്കാരും കോഴിക്കോട്ട് എത്തിയിരുന്നു.