LIFEMovie

ഭാഗ്യനക്ഷത്രമായ മഞ്ജു പോയതോടെ ദിലീപിന്റെ കഷ്ടകാലം തുടങ്ങുകയായിരുന്നു: പെല്ലിശ്ശേരി 

 സിനിമ മേഖലയുമായി ബന്ധപ്പെട്ടു പല ഗോസിപ്പുകളൂം പറയുന്ന ആളാണ് പെല്ലിശ്ശേരി.എന്നാൽ പെല്ലിശ്ശേരി ഈ‌ പറയുന്നതിൽ അൽപ്പം വാസ്തവം ഇല്ലാതില്ല.ഭാഗ്യനക്ഷത്രമായ മഞ്ജു പോയതോടെ ദിലീപിന്റെ കഷ്ടകാലം തുടങ്ങുകയായിരുന്നു എന്നാണ് പെല്ലിശ്ശേരി പറയുന്നത്.

മഞ്ജു സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നില്‍ക്കുന്ന സമയത്താണ് ദിലീപുമായി പ്രണയത്തില്‍ ആകുന്നത്.തന്റെ മാതാപിതാക്കളോട് ദിലീപിനെ വിവാഹം ചെയ്യണമെന്ന് മഞ്ജു പറഞ്ഞപ്പോള്‍ അവര്‍ അതിനെ ശക്തമായി തന്നെ എതിര്‍ത്തു.കാരണം ദിലീപ് അന്ന് സിനിമയില്‍ ഒന്നും അല്ലായിരുന്നു.

 മഞ്ജു ദിലീപിന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് സിനിമയില്‍ ദിലീപിന് വിജയം ഉണ്ടാകുന്നത്. ഓരോ ദിവസം കഴിയും തോറും ദിലീപ് എന്ന നടൻ കൂടുതല്‍ വളരുകയായിരുന്നു. മറ്റുള്ളവര്‍ക്ക് അസൂയ തോന്നിക്കും വിധമായിരുന്നു ദിലീപിന്റെ വളര്‍ച്ച. എല്ലാത്തിനും കാരണം മഞ്ജുവിന്റെ ഭാഗ്യ നക്ഷത്രമാണ്. മഞ്ജുവും മീനാക്ഷിയും ദിലീപിന്റെ ജീവിതത്തിലേക്ക് വന്നതായിരുന്നു ദിലീപിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണം.

Signature-ad

എല്ലാവരും പറയും നടി ആക്രമിക്കപ്പെട്ട ദിവസം മുതലാണ് ദിലീപിന്റെ പതനം തുടങ്ങിയതെന്ന്. എന്നാല്‍ സത്യം അതല്ല. ശരിക്കും ദിലീപ് തകര്‍ന്നു തുടങ്ങിയത് മഞ്ജു ദിലീപിന്റെ ജീവിതത്തില്‍ നിന്ന് പോയപ്പോള്‍ മുതലാണ്. മകള്‍ മീനാക്ഷി കൂടെ ഉള്ളതുകൊണ്ട് മാത്രമാണ് ദിലീപ് വലിയ പരാജയങ്ങളിലേക്ക് കൂപ്പ് കുത്താതെ കഴിയുന്നത്. കോടികള്‍ ആണ് ദിലീപ് ആ കേസിന് വേണ്ടി മുടക്കിയത്. ധനനഷ്ടം, മാനഹാനി എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. വിജയിക്കും എന്ന തലത്തിൽ എത്തിയിടത്തു നിന്നാണ് കേസിന് പുതിയ വഴിത്തിരിവ് ഉണ്ടാകുന്നത്. മഞ്ജു പോയി, കാവ്യ ജീവിതത്തിലേക്ക് വന്നു. എന്നാല്‍ മഞ്ജു പോയതോടെ ദിലീപിന്റെ സകല ഐശ്വര്യവും പോയി- പെല്ലിശ്ശേരി പറയുന്നു

Back to top button
error: