KeralaNEWS

13-കാരനെ പലതവണ പീഡിപ്പിച്ച  മദ്രസ അധ്യാപകൻ അറസ്റ്റില്‍

എടക്കര: പതിമൂന്നുകാരനായ മദ്രസ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍.

മമ്ബാട് പള്ളിക്കുന്ന് വടക്കേ ചോലകത്ത് പുതുക്കടവ് മുഹമ്മദ് ശാക്കീര്‍ (41) ആണ് അറസ്റ്റിലായത്.

Signature-ad

പല തവണ പീഡനത്തിന് ഇരയാക്കിയതായി സ്കൂളിലെ അധ്യാപികയോട് കുട്ടി പരാതിപ്പെട്ടിരുന്നു. സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇൻസ്പെക്ടര്‍ മനോജ് പറയറ്റ, പോലീസുകാരായ ഗീത, ഇ.ജി. പ്രദീപ്, നിഖില്‍ വിനീഷ്, ശ്രുതിൻ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡു ചെയ്തു.

Back to top button
error: