വിവിധ സേനകളിലായി ആകെ 75,768 ഒഴിവുകളുണ്ട്. ഓരോ സേനാവിഭാഗത്തിലും ലഭ്യമായ ഒഴിവുകള്‍: ബി.എസ്.എഫ് -27,875, സി.ഐ.എസ്.എഫ് -8,598, സി.ആര്‍.പി.എഫ് -25,427, ഇന്തോ-തിബത്തൻ ബോര്‍ഡര്‍ പൊലീസ് -3006, ശസസ്ത്ര സീമാബല്‍ -5,278, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് -583, റൈഫിള്‍മാൻ (ജി.ഡി) അസം റൈഫിള്‍സ് -4,776, ശിപായ് (എൻ.ഐ.എ) -225.
ശമ്ബളനിരക്ക് 18,000-56,900 രൂപ.എസ്.എസ്.എല്‍.സി/മെട്രിക്കു
വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷഫീസ് 100 രൂപ. വനിതകള്‍ക്കും എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര്‍ വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും ഫീസില്ല.
ഓണ്‍ലൈനായും ഫീസ് അടക്കാം. നവംബര്‍ 24 മുതല്‍ ഡിസംബര്‍ 28 വരെ ഫീസ് സ്വീകരിക്കും. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവയാണ് പരീക്ഷകേന്ദ്രങ്ങള്‍.